മപ്രം വെട്ടുകാട് കോളനി റോഡ് ടെണ്ടർ നടപടികൾ ആരംഭിച്ചു

മപ്രം വെട്ടുകാട് കോളനി റോഡ് ടെണ്ടർ നടപടികൾ ആരംഭിച്ചു.

 റോഡെന്ന സ്വപ്ന സാക്ഷാൽക്കാരത്തിനായി വർഷങ്ങളായി  കാത്തുനിൽക്കുന്ന മപ്രം വെട്ടുകാട് കോളനി നിവാസികൾക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് എസ് സി കോർപ്പസ് ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപയുടെ ഭരണാനുമതി  ലഭിച്ചു. തുടർന്ന് സാങ്കേതിക അനുമതി ലഭിച്ചതിനുശേഷം ടെണ്ടർ നടപടികൾക്കായി വെച്ചിരിക്കയാണ്.
 
ടെണ്ടർ നടപടി പൂർത്തിയായാൽ  ഉടൻ തന്നെ ജോലികൾ ആരംഭിക്കുമെന്ന് കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ പറഞ്ഞു.

 റോഡ് നിർമ്മാണത്തിന് സാങ്കേതിക തടസ്സങ്ങൾ നിലനിന്നതിലാണ് ഇത്രകാലം റോഡ് നിർമ്മാണം വൈകിയത്.
 
 രോഗികളെ കസേരയിലിരുത്തി കൊണ്ടുപോകേണ്ട  അവസ്ഥയിലായിരുന്നു നാട്ടുകാർക്ക് ഉണ്ടായിരുന്നത് .
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു