ക്ലീൻ ഡ്രൈവുമായി വിദ്യാർത്ഥികൾ

എടവണ്ണപ്പാറ : കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ ഏക ദിന ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.



വിളയിൽ വിദ്യാ പോഷിണി എ.യു.പി സ്കൂളിൽ " കോമ്പല " എന്ന തലക്കെട്ടിൽ നടന്നു വരുന്ന സപ്ത ദിന സഹവാസ കാംപിന്റെ ഭാഗമായാണ് എൻ.എസ്.എസ് വളണ്ടിയർമാർ  വിളയിൽ ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് ശുചീരണ ഡ്രൈവ് സംഘടിപ്പിച്ചത്.


ക്ലീൻ ഡ്രൈവിന്റെ ഔപചാരിക ഉദ്ഘാടനം
മുതുവല്ലൂർ വിളയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  മെഡിക്കൽ ഓഫീസർ ഡോ. അജിൽ നിർവ്വഹിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ത്വാഹിർ കെ.സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ
അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ, ഹാരിസ്, അഫ്സൽ, സാദിഖ്,  വളണ്ടിയർ സെക്രട്ടറിമാരായ റിഷിക, അജ്നാസ്
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അബ്ദുൽ ഗഫൂർ, സ്റ്റാഫ്  നർസ് ശരണ്യ,
വിളയിൽ ഡവലപ്മെന്റ് സൊസൈറ്റി
സെക്രട്ടറി അബ്ദുൽ ജലീൽ . കെ.എൻ, അബ്ദുറഹ്മാൻ, അരുൺ ദാസ്
എന്നിവർ  സംസാരിച്ചു.

ക്ലീൻ ഡ്രൈവിന്റെ ഭാഗമായി വിദ്യാർത്ഥികൾ  വിളയിൽ അങ്ങാടി, മുതുവല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം, വിളയിൽ ഗവൺമെന്റ് കോളേജു മുതൽ ഹാജിയാർപടി വരെയുള്ള റോഡിന്റെ ഇരു വശങ്ങൾ എന്നിവിടങ്ങളിൽ കാടു വെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.


ലഹരിമുക്ത യൗവനം എന്ന പ്രമേയവുമായി നടന്നു വരുന്ന കാംപിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണ റാലി, തെരുവു നാടകം, ഗൃഹ സന്ദർശനം എന്നിവ സംഘടിപ്പിച്ചു വരുന്നു.



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു