ലഹരിക്കെതിരെ ഹ്രസ്വ ചിത്രവുമായി വിദ്യാർത്ഥികൾ

എടവണ്ണപ്പാറ.. : ലഹരിയുടെ കരാള ഹസ്തങ്ങളിൽ നിന്ന് വിദ്യാർത്ഥി- യുവജനങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ "മോക്ഷ്" ഹ്രസ്വ ചിത്രം പുറത്തിറക്കി.


ലഹരി മുക്ത യൗവനം എന്ന തലക്കെട്ടിൽ വിളയിൽ വിദ്യാ പോഷിണി എ.യു.പി സ്കൂളിൽ നടന്നു വരുന്ന നാഷണൽ സർവ്വീസ് സ്കീം സപ്ത ദിന സഹവാസ കാംപ് " കോമ്പല" യുടെ സമാപന സംഗമത്തിലാണ് ആറു മിനിറ്റ് ദൈർഘ്യമുള്ള ബോധവൽക്കരണ ചിത്രം റിലീസ് ചെയ്തത്. 



ടൂറിസം പഠന വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ  അറക്കൽ മുശ്താഖ് കഥയെഴുതി സംവിധാനം ചെയ്ത 
ചിത്രം പ്രിൻസിപ്പൽ ഡോ. അബ്ദുൽ ലതീഫ്. വി റിലീസ് ചെയ്തു. ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗം അധ്യാപകനായ മുജീബ് റഹ്മാൻ  നിർമ്മാതാവായ ഹ്രസ്വ ചിത്രം ലഹരിക്കടിമയായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെ വരച്ചു കാണിക്കുന്നു.


ഡോ. അഷ്റഫ് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ത്വാഹിർ കെ.സി, അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ,   അർഷക്. കെ, മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു