ചിരങ്ങ കൃഷിയിൽ നൂറ് മേനിയുമായി മമ്മദ്




എടവണ്ണപ്പാറ: ചാലിയപ്രം താഴെപ്പനച്ചി പറമ്പിൽ മമ്മദ് 30 കൊല്ലമായി കൃഷി മേഖലയിൽ സജീവമായിട്ട്.


ഉൾനാടൻ  മത്സ്യബന്ധനവുമായി ചാലിയാർ   പുഴയിലെ തൊഴിൽ നിർത്തിയാണ് വീടിനു മുൻവശമുള്ള വിശാലമായ പാടശേഖരത്തിലേക്ക് ഉപജീവനം തേടി 30 കൊല്ലം മുമ്പ് പണിയായുധവുമായി മമ്മദ് ഇറങ്ങിയിട്ട്.
 

 കഴിഞ്ഞ വർഷത്തെ മികച്ച കർഷകനെന്ന വാഴക്കാട് പഞ്ചായത്തിന്റെ ആദരവ് പനച്ചി പറമ്പിൽ മമ്മദിനെ തേടിയെത്തിയിരുന്നു.
 

 30 സെൻറ് സ്ഥലത്ത് പാടത്ത് വിശാലമായ പന്തലിൽ ചിരങ്ങ കൃഷി ചെയ്തിട്ടുണ്ട് മമ്മദ് .ചിരങ്ങയുടെ ഒന്നാം വിളയാണിത്. ഒരു വർഷം മൂന്ന് ഇടവേളകളിലായി ചിരങ്ങ കൃഷി ചെയ്യാമെന്ന് മമ്മദ് പറയുന്നു.
 

 ചിരങ്ങയുടെ ഒന്നാം ഘട്ടം അവസാനിച്ചുവെന്നും രണ്ടാംഘട്ട വിളവെടുപ്പിന് സമയമായെന്നും മമ്മദ് പറഞ്ഞു .
 

കൂടാതെ, കപ്പ, വാഴ ,വെള്ളരി കൃഷി ചെയ്യുന്ന മമ്മദ്  ഒരു പന്തലിൽ മൂന്നുതവണ ചിരങ്ങ കൃഷി ചെയ്യാമെന്ന് പറയുന്നു .


ഉൽപ്പന്നങ്ങൾ കോഴിക്കോട് ,എടവണ്ണപ്പാറ തുടങ്ങിയിടങ്ങളിലാണ് വിപണനം നടത്താറ്.


 രാവിലെ ആറുമണിക്ക് കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ ഉച്ചയ്ക്ക് വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് വരും .പിന്നീട് ,വൈകുന്നേരം ഉൽപ്പന്നങ്ങളുമായി ആവശ്യമെങ്കിൽ വിപണനത്തിനായി പോവും.
 
  
പുതുതലമുറ കൃഷി ഇടങ്ങളിലേക്ക് സജീവമാവുന്നില്ലെന്നും സർക്കാരിൻറെ പുതിയ പദ്ധതികൾ പ്രോത്സാഹനം നൽകുന്നവയാണെന്നും മമ്മദ് പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു