കൂളിമാട് വ​ഴി ഊ​ട്ടി​യി​ലേ​ക്ക് ബസ് ഓ​ടി​ത്തു​ട​ങ്ങിയത്.

മാ​വൂ​ർ: നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഊട്ടിയിലേക്കുള്ള ബസ് ഓടിത്തുടങ്ങിയതോടെ ഏറെ ആഹ്ലാദത്തിൽ .
കൂളിമാട് വ​ഴി ഊ​ട്ടി​യി​ലേ​ക്ക് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്റെ ബ​സാണ് ഓ​ടി​ത്തു​ട​ങ്ങിയത്.

 നേ​ര​ത്തേ താ​മ​ര​ശ്ശേ​രി വ​ഴി ഓ​ടി​യി​രു​ന്ന ബ​സു​ക​ളി​ൽ ഒ​ന്ന് കൂളിമാട് വ​ഴി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.
 

 രാ​വി​ലെ 8.30ന് ​ഊ​ട്ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ-​വ​ഴി​ക്ക​ട​വ്-​നി​ല​മ്പൂ​ർ-​എ​ട​വ​ണ്ണ-​അ​രീ​ക്കോ​ട്-​കൂ​ളി​മാ​ട്-​മാ​വൂ​ർ-​മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി ഉ​ച്ച​ക്ക് 1.20ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും.

സ​മ​യ​ക്ര​മം: ഗൂ​ഡ​ല്ലൂ​ർ -9.50, നാ​ടു​കാ​ണി -10.25, വ​ഴി​ക്ക​ട​വ് -11.15, എ​ട​വ​ണ്ണ -11.55, അ​രീ​ക്കോ​ട് -12.15, കൂ​ളി​മാ​ട് -12.35, മാ​വൂ​ർ -12.45, മെ​ഡി​ക്ക​ൽ കോ​ള​ജ് -1.05, കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് -1.20. ഉ​ച്ച​ക്ക് 2.30ന് ​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​പ്പെ​ടും. 2.55 മെ​ഡി​ക്ക​ൽ കോ​ള​ജ്, 3.20 മാ​വൂ​ർ, 3.30 കൂ​ളി​മാ​ട്, 3.55 അ​രീ​ക്കോ​ട്, 4.20 എ​ട​വ​ണ്ണ, 4.45 നി​ല​മ്പൂ​ർ, 5.10 വ​ഴി​ക്ക​ട​വ്, 6.00 നാ​ടു​കാ​ണി, 6.25 ഗൂ​ഡ​ല്ലൂ​ർ, 8.20 ഊ​ട്ടി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു