കൂളിമാട് പാലം:ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് :പി.ടി.എ റഹീം എംഎൽഎ

എടവണ്ണപ്പാറ: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്ത് കുന്നമംഗലം എംഎൽഎ പിടിഎ റഹീം സന്ദർശിച്ചു.


ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്.

കൂളിമാട് പാലത്തിന്റെ അവശേഷിക്കുന്ന രണ്ട് സ്പാൻ സ്ലാബ് കോൺക്രീറ്റിലെ ഒന്ന് നടന്നുകൊണ്ടിരിക്കെയാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്.

കുളുമാട് പാലം വേഗം പൂർത്തിയാക്കുമെന്നും അപകടം വന്നത് മൂലം അൽപ്പ കാലം താമസിച്ചുവെന്നും എംഎൽഎ പറഞ്ഞു.

അതോടൊപ്പം ഇതിനോട് ബന്ധിപ്പിക്കുന്ന കളൻ തോട് കൂളിമാട് റോഡ് പുനർ ടെണ്ടർ ചെയ്തിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
രണ്ടും ഒരേ സമയം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

ഇതോടെ ഈ ഭാഗത്തെ ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.

കൂളിമാട് പാലത്തെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ ആദ്യ ഘട്ടം ബേപ്പൂരിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയിൽ ചാലിയാർ പുഴയെയും ഉൾപ്പെടുത്തിയിട്ടുണ്ട് .ഇത് സംബന്ധമായ പ്രോജക്ടുകൾ തയ്യാറാക്കി വരികയാണ്.

കുളിമാട് പാലത്തിന്റ കൂളിമാട് ഭാഗത്ത് വയോജന പാർക്ക് നിർമ്മിക്കുന്നതിന് പാലത്തിന്റെ പണി കഴിഞ്ഞതിനുശേഷം ബാക്കിവരുന്ന സ്ഥലത്ത് ഉണ്ടാക്കാൻ സാധിക്കുമെന്നും ഭൂമിയുടെ നിരപ്പ് നോക്കിയതിനുശേഷം പരിഗണിക്കുമെന്നും എംഎൽഎ പ്രത്യാശ പ്രകടിപ്പിച്ചു.

വാലില്ലാപുഴ ഇരട്ടമുഴി റോഡ് നവീകരണത്തിന് ജിഎസ്ടി പുതുക്കലിന് സമർപ്പിച്ചതിനെക്കുറിച്ച് എംഎൽഎ പറഞ്ഞത് ഇനി ധനകാര്യവകുപ്പിൽ പോകേണ്ടതില്ലെന്ന് പൊതു ഉത്തരവ് വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഒരു പൊതു തീരുമാനം ഗവൺമെൻറ് എടുത്തിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

307 മീറ്റർ നീളത്തിൽ 13 തൂണുകളും 12 സ്പാനികളുമുള്ള കൂളിമാട് പാലം ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രി ടി .പി രാമകൃഷ്ണനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.

 കൂളിമാട് പാലത്തിന്റെ അവസാനഘട്ട നിർമാണം പരിശോധിക്കാനാണ് എംഎൽഎ പാലത്തിന്റെ മപ്രം ഭാഗം സന്ദർശിച്ചത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു