ഏറെ കാത്തിരിപ്പിന് വിരാമമായി Natoor Brothers സർവീസ് ആരംഭിച്ചു

ഏറെ കാത്തിരിപ്പിന് വിരാമമായി എടവണ്ണപ്പാറ, എളമരം വെട്ടത്തൂർ റൂട്ടിൽ മർഹബാ ബസ്സിനു പകരം Natoor Brothers സർവീസ് ആരംഭിച്ചു .



നേരത്തെ ഉണ്ടായിരുന്ന ബസ് സാങ്കേതിക കാരണങ്ങൾ നിർത്തിയിടത്താണ് Natoor Brothers ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്.

 വ്യാഴാഴ്ചയാണ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. 
 
ഇപ്പോൾ ടി പി ആയി ഓടുന്ന Natoor Brothers സ്ഥീരം പെർമിറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.


Natoor Brothers സർവീസ് എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ നിന്നെടുക്കുന്ന സമയം താഴെ പറയുന്നു ..
സമയം :7.20 AM//7.50//8.40//9.20//10.05//10.50//11.5

//2.35PM//3.20//4.05//4.50//5.35//6.20//

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ബസ്സായിരുന്നു മർഹബ . 

  മർഹബ ബസ് നിർത്തിയതിനാൽ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടിരുന്നു.
 
ബസ് സർവീസ് പുനരാരംഭിച്ചു എന്നറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിലും യാത്രക്കാർ ആഹ്ലാദം പങ്കിട്ടു.


കൂളിമാട് പാലം നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്.

 Natoor Brothers ഉദ്ഘാടനത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്.

മർഹബ ബസ് സർവീസ് നിർത്തിയതിനാൽ യാത്രക്കർ സമാന്തര സർവീസിനെ ആശ്രയിക്കുകയായിരുന്നു.

ഏതായാലും സർവ്വീസ് പുനരാരംഭിച്ചതിനാൽ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു