കൈക്ക് മുറിവേറ്റ ഒന്നാം ക്ലാസുകാരനെ ബിരിയാണി വാരി നൽകി :രണ്ടാം ക്ലാസ് മദ്രസാ വിദ്യാർത്ഥി മുഹമ്മദ് നവാസ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് .



എടവണ്ണപ്പാറ: കണ്ണെത്തുംപാറ ചീടി പെറ്റ ഹിദായ നഗരിയിലെ സബീലുൽ ഹിദായ സുന്നി മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നവാസ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് .

പഠിക്കുന്ന മദ്രസയിലെ അധ്യാപകൻ റഷീദ്സഖാഫിയുടെ വീട് കുടിയിരിക്കലിന് വീട്ടിൽ പോയപ്പോഴാണ് സംഭവം .

തൻറെ ഒപ്പമുള്ള വിദ്യാർത്ഥികളെല്ലാം ഭക്ഷണം കഴിക്കുന്ന സമയത്ത് ഒന്നാം ക്ലാസുകാരൻ ഭക്ഷണം കഴിക്കാതെയിരുന്നപ്പോൾ നവാസ് എന്താണ് ഭക്ഷണം കഴിക്കാത്തത് എന്ന് ചോദിക്കുന്നു .

കൈക്കു മുറിയാണെന്നായിരുന്നു കിട്ടിയ ഉത്തരം. വാരി തരുമോ എന്ന നിഷ്കളങ്കമായ മറു ചോദ്യവും .പിന്നെ കാത്ത് നിന്നില്ല. ഒരു ഉമ്മയെപ്പോലെ ബിരിയാണി തീരുവോളം വാരി നൽകുന്നതാണ് വീഡിയോയിലെ ഇതിവൃത്തം.

ഇതാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

കാരുണ്യത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ മാസത്തിൽ സഹപാഠികൾ കാരുണ്യത്തിന്റെ ഉദാത്തമാതൃക കാണിക്കുന്നത് കൺകുളിർക്കെ കാണുന്ന അധ്യാപകരെയും വീഡിയോയിൽ കാണാം.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു