പൂർവ വിദ്യാർത്ഥി വാട്സപ്പ് കൂട്ടായ്മ 30 ഫാനുകൾ കൈമാറി

 നൂറു വർഷം പിന്നിട്ട ചാലിയപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് പൂർവവിദ്യാർത്ഥികൾ 30 ഫാനുകൾ കൈമാറി .

 പൂർവ്വവിദ്യാർത്ഥികളുടെ സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ , പ്രധാനധ്യാപകൻ  അബ്ബാസ, പി.ടി.എ പ്രസിഡണ്ട് ഷംസീദ് മുത്തു എന്നിവർക്ക് കൈമാറി.

പൂർവ്വ വിദ്യാർഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ് ക്ലാസ് റൂമുകളുടെ സുഖമായ അന്തരീക്ഷത്തിനു ഫാനുകൾ കൈമാറിയത് .

പ്രധാനാധ്യാപകൻ അബ്ബാസി സ്വാഗതമാശംസിച്ചു.
  

പി.ടി. എ പ്രസിഡണ്ട് ഷംസീദ് മുത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്രാ ശിവദാസൻ  ഉദ്ഘാടനം ചെയ്തു .

ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ , അയ്യപ്പൻകുട്ടി, സരോജിനി ഓട്ടുപാറ, അബ്ദുൽ ചീടിക്കുഴി, ആസിഫ് മാസ്റ്റർ ,ദിവാകരൻ, സുരേഷ് മാസ്റ്റർ/ മുജീബ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു