എളമരം ഇരട്ടമൊഴി റോഡ്നിർമ്മാണം ഉടൻ ആരംഭിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

എളമരം കടവ് ഇരട്ടമുഴി 
റോഡ് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി 
നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വാഴക്കാട് സിപിഐഎം ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. 

തിങ്കളാഴ്ച മൂന്നു മണിക്ക് ഫറോക്ക് പേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എംആർഐ സ്കാൻ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി . 

മാസങ്ങൾക്കുള്ളിൽ കൂളിമാട് പാലം 
ഗതാഗതത്തിനു തുറന്നു നൽകുന്നതോടെ പ്രധാന റോഡാവുന്ന
എളമരം - ഇരട്ടമുഴി റോഡ് 
അപകടങ്ങളുടെ കുരുതിക്കളമാവുമെന്ന് 
നിവേദക സംഘം മന്ത്രി അറിയിച്ചു .

വിഷയത്തിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി നിവേദക സംഘത്തിന് ഉറപ്പുനൽകി. 

രാമചന്ദ്രൻ വെട്ടത്തൂർ, മുഹമ്മദ് ഹുസൈൻ മപ്രം എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു .

മുൻ ബജറ്റിൽ അഞ്ചുകോടി രൂപ വാലില്ലാപുഴ ഇരട്ട മുഴി റോഡിനായി വകയിരുത്തിയിരുന്നു .
എന്നാൽ, വാട്ടർ അതോറിറ്റിയുടെ 
നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി വെട്ടിപൊളിച്ച റോഡിന് പുനർ നിർമ്മാണത്തിനായി വാട്ടർ അതോറിറ്റി
പൊതുമരാമത്ത് വകുപ്പിന് തുക നൽകിയിരുന്നു .എന്നാൽ 
വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡുകൾ അതോറിറ്റി തന്നെ ചെയ്യണമെന്ന് ഉത്തരവിറങ്ങി.

 ആയതിനാൽ, തുക തിരികെ നൽകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവാത്തതായിരുന്നു സാങ്കേതിക തടസ്സമായി നില നിന്നത്.

ഈ സാങ്കേതിക തടസ്സങ്ങൾ ഉടൻ ഒഴിവാക്കി വാട്ടർ അതോറിറ്റി യുടെ നവീകരണത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് നിർമ്മാണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു .

ഈ സാഹചര്യത്തിലാണ് നിവേദക സംഘം മന്ത്രിയെ കണ്ടത്.ഇത് സംബന്ധമായ പത്രവാർത്ത തുടർന്ന് എംഎൽഎ ടി വി ഇബ്രാഹിമിന്റെ ഓഫീസ് 
നിലവിലുള്ള അവസ്ഥ വ്യക്തമാക്കി കുറിപ്പ് ഇറക്കിയിരുന്നു.

ഏതായാലും നിർമ്മാണം 
തുടരുന്നതു വരെ 
അടങ്ങിയിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ ഇപ്പോൾ . 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു