വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വാഴയൂർ പഞ്ചായത്തിലെ പൊന്നേംപാടം തടായിയിൽ റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു.

വാഴയൂർ : വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വാഴയൂർ പഞ്ചായത്തിലെ പൊന്നേംപാടം തടായിയിൽ  റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു.


പൊന്നേംപാടത്ത് നിന്ന് വേദവ്യാസ കോളേജ്, കക്കോവ് എന്നിവിടങ്ങളിലേക്ക് പോകാവുന്ന ഈ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി.



കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡിൽ കാൽനടയാത്ര പോലും പ്രയാസമായിരുന്നു .

കക്കോവ് സ്കൂൾ ,വേദവ്യാസ കോളേജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഏറെ പ്രയാസപ്പെട്ടായിരുന്നു ഇതുവഴി യാത്ര ചെയ്തിരുന്നത്.

ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ടെന്നും അടുത്തുതന്നെ നിർമ്മാണം തുടങ്ങാമെന്ന പ്രതീക്ഷയിലാണെന്നും
വാർഡംഗം സുധ അറിയിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു