ശെസിൻ എളമരത്തെബാംഗ്ലൂരു എഫ്സി ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുത്തു. ആഹ്ലാദ തിമർപ്പിൽ നാട്ടുകാർ

ശെസിൻ എളമരത്തെ
ബാംഗ്ലൂരു എഫ്സി ജൂനിയർ ടീമിലേക്ക്
 തെരഞ്ഞെടുത്തു. ആഹ്ലാദ തിമർപ്പിൽ നാട്ടുകാർ

  
പത്തര വയസായ ശെസിൻ എളമരം 
പന്ത് കിട്ടിയാൽ എതിർ പാളയത്തിലേക്ക് കുതിച്ചു പോകുന്നത് 
വീഡിയോ എടുത്ത് വാട്സ്ആപ്പ് വഴി പ്രചരിച്ചത് ഫുട്ബോളിനെ നെഞ്ചിലേറ്റു ന്ന ശെസിനെ ഇന്ത്യയിലെ പ്രഗൽഭ ക്ലബ്ബായ എഫ്സി ജൂനിയറിന്റെ മുൻ നിരയിലേക്ക് പൊരുതാനാണ്.

  

 
വാവൂർ പടിയൻചാലിൽ  ഗൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ ശെസിന്റെ കണ്ണഞ്ചിപ്പിക്കുന്ന മാനോഹര 
മുന്നേറ്റം കണ്ട് അതുവഴി നടന്നു പോയ ഒരാൾ വീഡിയോ എടുത്തു വാട്സപ്പിൽ പോസ്റ്റിയതാണ് വൈറലായത് .

 എഫ്. സി ബ്ലാഗ്ലൂരുവിന്റെ ട്രൈനിംഗ് സെന്ററിൽ ഒരാഴ്ചത്തെ ട്രെയിനിങ് കഴിഞ്ഞ് വീട്ടിലെത്തിരിക്കുകയാണ് ശെസിൻ ഇപ്പോൾ .

 വിദേശ കോച്ചിന് കീഴിലുള്ള പരിശീലനം ഏറെ സന്തോഷമായിരുന്നുവെന്ന് ശെസിൻ പറഞ്ഞു.

ഫുട്ബോളിലെ പുതിയ തന്ത്രങ്ങളും 
രീതികളും അറിയാൻ സാധിച്ചുവെന്ന് പത്തര വയസ്സുകാരൻ പറഞ്ഞു .

എളമരം ബി.ടി.എം ഒ സ്കൂളിൽ അഞ്ചാം ക്ലാസ്സിലാണ് ശെസിൻ പഠിക്കുന്നത്. 

പരിശീലനത്തിനായി ബാംഗ്ലൂരിലേക്ക് അടുത്തുതന്നെ പോവുമെന്ന് അധ്യപകനും മുൻ ഗ്രാമപഞ്ചായത്തംഗവുമായ കാദർ പറഞ്ഞു.
 

ശെശിനെ കുറിച്ചുള്ള വീഡിയോ ഇന്ത്യൻ താരം ആഷിക് കുരുണിയൻ 
വിവിധ ഫുട്ബോൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തിരുന്നു .

 നെതർലാൻഡിൽ നിന്നുവരെ ശെസിനെ അന്വേഷിച്ചു കോളുകൾ എത്തി.
  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ശെശിനെ പ്രോത്സാഹിപ്പിച്ചും കോളുകൾ വന്നു .

വിദേശത്തയക്കാൻ വീട്ടുകാർക്ക് ആഗ്രഹമില്ലായിരുന്നു .

ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഏറെ സന്തോഷവാനായിരുന്നു. ഇന്ത്യൻ ജഴ്സി അണിയാനാണ് താൽപ്പര്യമെന്ന് ശെസിൻ പറഞ്ഞു 

ശെസിന്റെ മനോഹരമായ നീക്കങ്ങൾ ഏറെ മികവു പുലർത്തുന്നവയാണ്. 

ഒരാഴ്ച്ചത്തെ പരിശീലനത്തിൽ 15 വയസ്സുള്ള കുട്ടികളോടൊപ്പമാണ് കളിപ്പിച്ചത് .

ഒരേ വയസ്സുള്ള കുട്ടികളോടൊപ്പം കളിപ്പിക്കണമെന്ന് കോച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. 


ബാംഗ്ലൂര് എഫ്സി ജൂനിയറിലേക്ക് തിരഞ്ഞടുത്തിൽ നാട്ടുകാരും 
വീട്ടുകാരും ഏറെ സന്തോഷത്തിലാണ്.

അധ്യാപകനും മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ ഖാദർ മകൻറെ മികച്ച തെരഞ്ഞെടുപ്പിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു