ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിക്കണമെന്ന് നാട്ടുകാർ

ഗ്രീൻഫീൽഡ് ഹൈവേ 
 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൂട്ടി 
അറിയിക്കണമെന്ന് നാട്ടുകാർ 


മുൻകൂട്ടി അറിയിക്കാത്തതിനാൽ 
പലവിധ പ്രയാസങ്ങൾ നേരിടുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 

ഗ്രീൻ ഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പെട്ടന്ന് അറിയുന്നതിനാൽ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയും സംജാതമാവുന്നുവെന്ന്
നാട്ടുകാർ കുറ്റപ്പെടുത്തുന്നു.


ഉദ്യോഗസ്ഥർ അളവുമായി എവിടെയെത്തിയെന്ന് 
ഗ്രീൻ ഫീൽഡ് ഗ്രൂപ്പുകൾ വഴി ചോദിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ.

ഇതിനൊരു ഏകോപനം ഉണ്ടാവണമെന്നും ഓരോ ദിവസവും ഉദ്യോഗസ്ഥൻ ഹൈവേയുമായി ബന്ധപ്പെട്ട് എവിടെയാവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ച് മുൻകൂട്ടി അറിയിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
 

ഇതിനായി അധികാരികളുടെ സ്വത്വര നടപടിയുണ്ടാകണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു