പഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് R S T M രീതി വികസിപ്പിച്ചെടുത്ത് റിയാസ് ശ്രദ്ദേയനാവുന്നു

എടവണ്ണപ്പാറ: പഠന വൈകല്യമുള്ള വിദ്യാർഥികളെ പ്രത്യേക പരിശീലന രീതികളിലൂടെ മിടുക്കരാക്കുന്ന എടവണ്ണപ്പാറ സ്വദേശി സി.കെ. റിയാസ് ശ്രദ്ധേയനാവുന്നു .
 താൻ സ്വയം വികസിപ്പിച്ചെടുത്ത ആർ എസ് ടി എം രീതിയിലുടെയാണ് എഴുതാനും വായിക്കാനുമടക്കം പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിഹാരം നൽകുന്നത് .

  2011 ജനുവരി 20ന് എടവണ്ണപ്പാറയിൽ ആരംഭിച്ച റയാൻ സെൻറർ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രതീക്ഷയുടെ തണലായി ഇതിനകം മാറിയിട്ടുണ്ട് .

 കൂടാതെ, കിഴിശ്ശേരിയലടക്കം ബ്രാഞ്ചുകളുള്ള  
റയാന് പ്രധാന നഗരങ്ങളിൽ സെൻററുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് റിയാസ് ഇപ്പോൾ .

 റയാൻ സ്പെഷ്യൽ ടീച്ചിങ് മെത്തേഡ് എന്നറിയപ്പെടുന്ന ഈ രീതി ഉപയോഗിച്ച് ഗുരുതരമായ പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് പോലും എഴുതാനും വായിക്കാനും സാധിക്കുമെന്ന് റിയാസ് പറഞ്ഞു. 

ഇതിനായി രക്ഷിതാക്കളോടൊപ്പം വിദ്യാർത്ഥിക്കും രണ്ട് മണിക്കൂറോളം സ്ക്രീനിംഗ് ചെയ്യുമെന്ന് റിയാസ് പറഞ്ഞു. 

സ്ക്രീനിംഗിന് ശേഷം രക്ഷിതാക്കൾക്ക് ഓരോ പത്ത് ദിവസത്തേക്ക് വേണ്ട തീവ്ര പരിശീലനം  നൽകുന്നതാണ്.

  
 ഹിന്ദി ,ഇംഗ്ലീഷ് , അറബി, കണക്ക്, മലയാളം ഉൾപ്പെടെ അഞ്ച് വിഷയങ്ങളെ ആസ്പദമാക്കിയാണ് രക്ഷിതാവിന് പരിശീലനം നൽകുക.

 മകന്റെയോ മകളുടെയോ പഠന പ്രശ്നം കൈകാര്യം ചെയ്യുന്നതിന് രക്ഷിതാക്കളെ  ആത്മവിശ്വാസമുളവരാക്കുന്നുവെന്ന് റിയാസ് പറയുന്നു.

 ഇനി രക്ഷിതാക്കൾക്ക് വീട്ടിൽ നിന്ന് പരിശീലനം നൽകാൻ പ്രയാസമാണെങ്കിൽ  പ്രത്യേക പരിശീലനം ലഭിച്ച ട്രെയിനർമാരെ ഉപയോഗിച്ച് റയാനിൽ നിന്ന് തന്നെ പരിശീലനം നൽകും .

 

ആർ എസ് ടി.എം  മെതേഡിൽ പരിശീലനം ലഭിച്ച നിരവധി പരിശീലകർ റയാനിലുണ്ട്. 

 വിദ്യാർത്ഥികളെ സ്ക്രീനിങ് നടത്തിയാൽ എത്ര മാസത്തെ പരിശീലനം വേണ്ടിവരുമെന്ന് പറയാമെന്നു റിയാസ് പറയുന്നു .
 
കുട്ടി ഏത് ക്ലാസിലാണോ പഠിക്കുന്നത് ആ ക്ലാസിലെ ബുക്ക് വായിക്കാനും എഴുതാനും കുട്ടിയെ തയ്യാറാക്കുന്നു.

 പ്രായം പ്രശ്നമില്ലെന്നും കുട്ടികളുടെയും മുതിർന്നവരുടെയും പഠനപ്രശ്നങ്ങൾ എന്നാണ് ഫോക്കസ് ചെയ്യുന്നതെന്നും റിയാസ് ചൂണ്ടിക്കാട്ടി .

 എൽ.കെ.ജി മുതൽ 46 വയസ് വരെയുള്ളവർ പരിശീലനത്തിന്  ഇവിടെയെത്തുന്നുണ്ടെന്ന് റിയാസ് പറഞ്ഞു. 

 അടങ്ങിയിരിക്കാൻ പ്രയാസമുള്ളവർ, ഓട്ടിസം ബാധിച്ചവർ, പഠനത്തിൽ  ശ്രദ്ധ കിട്ടാത്തവർ, ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ എല്ലാം ഇവരിലുൾപ്പെടുന്നു. 

 R S T M ൽ പരിശീലനം നേടി എഴുതാനും വായിക്കാനും  പ്രഗൽഭരായവരുടെ രക്ഷിതാക്കളുടെ സംതൃപ്തി എനിക്ക് ഏറെ പ്രചോദനം  നൽകുന്നതായി സ്പഷ്യൽ എഡ്യുക്കേറ്ററായ  റിയാസ് പറഞ്ഞു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു