എളമരം കടവ് പാലം : ബസ് റൂട്ട് അനുവദിച്ചു. ലാഭകരമായാൽ സ്ഥിരപ്പെടുത്തും

കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച എളമരം കടവ് പാലത്തിലൂടെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ നടത്തിയ പ്രതിഷേധങ്ങൾക്കും പരിഹാരം കണ്ടുവരുന്നു .


പ്രക്ഷോഭത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകുമെന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കെഎസ്ആർടിസി ബസ് റൂട്ട് ട്രയൽ റണ്ണിനായി അനുവദിക്കുന്നതായി മന്ത്രി അറിയിച്ചെന്ന് എം എൽ എ അറിയിച്ചു.

 ലാഭകരമായാൽ
റൂട്ട് സ്ഥിരപ്പെടുത്തുമെന്നും അറിയിച്ചിരിക്കുകയാണ് .

ഇപ്പോൾ നൽകിയിരിക്കുന്ന റൂട്ട് പെരിന്തൽമണ്ണ മലപ്പുറം കൊണ്ടോട്ടി എളമരം കടവ് പാലം വഴി കോഴിക്കോട്ടേക്കാണ്.

 രണ്ടാമത്തെ റൂട്ട് വഴിക്കടവിൽ നിന്ന് നിലമ്പൂർ അരീക്കോട് എളമരം കടവ് പാലം വഴി കോഴിക്കോട്ടേക്കാണ്.
 
  രണ്ടാഴ്ച മുമ്പാണ് വിവിധ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ ശക്തമായ ജനകീയ പ്രക്ഷോഭം എളമരം കടവിൽ സംഘടിപ്പിച്ചിരുന്നത് .

ഇതിനെ തുടർന്ന് ഒരു റൂട്ട് രാവിലെ 
എളമരം കടവ് പാലം വഴി ഓടിക്കൊണ്ടിരിക്കുന്നുണ്ട്. 

ഓർഡർ ലഭിച്ചിട്ടില്ലെന്നും നാളയോടെ ഓർഡർ ലഭിക്കുമെന്നും ആക്ഷൻ കമ്മിറ്റി പ്രവർത്തകർ അറിയിച്ചു.

 ഏതായാലും പാലം വന്നിട്ടും പൊരിവെയിലത്തു നടക്കേണ്ട ഗതികേടിലായിരുന്നു ജനങ്ങൾ .

ട്രയൽ റൂട്ട് അനുവദിച്ചതിലും കൂട്തൽ റൂട്ട് അനുവദിക്കുന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നാട്ടുകാർ .


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു