പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി യോഗം ചേർന്നു.

പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി യോഗം ചേർന്നു.


എടവണ്ണപ്പാറ: പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ പ്രോജക്ടിന്റെ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി നിർദ്ദിഷ്ട പ്രൊജക്റ്റ് ഉൾപ്പെട്ടിട്ടുള്ള മലപ്പുറം കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരെയും വാർഡ് മെമ്പർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് NHAI യുടെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ 10.30 മണി വരെ മുൻസിപ്പൽ ടൗൺ ഹാൾ മഞ്ചേരിയിൽ വെച്ച് യോഗം ചേർന്നു.



 ഏപ്രിൽ 15 ഓടെ ഗ്രീൻഫീൽഡ് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ വീടുകൾ ഒഴിയാൻ നോട്ടീസ് നൽകുമെന്ന് അറിയിച്ചു. 60 ദിവസങ്ങൾക്കുള്ളിൽ ഒഴിയാൻ ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു. 

പഞ്ചായത്ത് പ്രസിഡണ്ടുമാർ വീടുകൾ നഷ്ടപ്പെടുന്നവരുടെ അക്കൗണ്ടിലേക്ക് പണമടക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ വന്നതിന്ശേഷമാണ് ഒഴിയാൻ ആവശ്യപ്പെടുകയുള്ളുവെന്ന് അറിയിച്ചിട്ടുണ്ട്.

 അതുപോലെ ,വീട് നഷ്ടപ്പെടുന്നവർക്ക് വിടാവുന്നത് വരെ താൽക്കാലിക പുനരധിവാസത്തിനും തുക വകയിരുത്തുമെന്നറിയിച്ചതായി മെമ്പർമാർ അറിയിച്ചു. 
 
ഹൈവേ കടന്നുപോകുന്ന പഞ്ചായത്തുകളിലെ റോഡുകൾ, കുടിവെള്ള പദ്ധതികൾ 
 വെബ്സൈറ്റ് മുഖേന അറിയിക്കണമെന്ന് 
പഞ്ചായത്ത് പ്രസിഡന്റുമാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതോടൊപ്പം , പഞ്ചായത്ത് പ്രസിഡണ്ടുമാർ ഹൈവേ സ്റ്റാറ്റസ് പഞ്ചായത്തുകൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.

   കൂടാതെ , ഹൈവേ കടന്നുപോകുന്ന ജനവാസ കേന്ദ്രങ്ങളിൽ സർവീസ് റോസ് നൽകണമെന്നാവശ്യപ്പെട്ടു. റോഡിലേക്ക് കയറാനുള്ള സംവിധാനവും ഉണ്ടാവണമെന്ന് പ്രസിഡണ്ടുമാർ ആവശ്യപ്പെട്ടിട്ടുണ്ട് .

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ പക്ഷികൾ കൂട്ട് കൂടുന്ന മരങ്ങള കുറിച്ച് മെമ്പർമാർ അതോറിറ്റി അറിയിക്കണമെന്ന് അറിയിച്ചു. 


ചീക്കോട് പഞ്ചായത്ത് പ്രസിഡണ്ട എളങ്കയിൽ മുംതാസ്, അബ്ദുറഹ്മാൻ പട്ടാക്കൽ, ആറാം വാർഡ് മെമ്പർ രജീഷ് , അബ്ദുൽകരീം ,നസീമ വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയ, റഫീക്ക് അഫ്സൽ മറ്റ് മെമ്പർമാർ പങ്കെടുത്തു.
ഹൈവേ കടന്നാകുന്ന പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരും മെമ്പർമാരും പങ്കെടുത്തിരുന്നു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു