പരിസ്ഥിതി സൗഹൃദ ക്ലാസ്സൊരുക്കി വിദ്യാർത്ഥികൾ മാതൃകയായി

എടവണ്ണപ്പാറ : നാലു ചുവരുകൾക്കുള്ളിലെ ഇടുങ്ങിയ പതിവു ക്ലാസ്സ് മുറികൾക്ക് പകരം തണൽ മരങ്ങളുടെ ചുവട്ടിൽ പ്രകൃതി കനിഞ്ഞരുളുന്ന കുളിർ കാറ്റും, വെളിച്ചവും ആവോളം നുകർന്ന് പഠനവും കളിയും വിനോദവുമെല്ലാം ആസ്വദിക്കാൻ ക്ലാസ്സ് ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.




കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം& ഹോട്ടൽ മാനേജ്മെന്റ് പഠന വിഭാഗം വിദ്യാർത്ഥികളാണ് കോളേജിലെ തണൽ മരങ്ങൾക്കിടയിൽ കവുങ്ങ് മരങ്ങൾ മുറിച്ചെടുത്ത് ബെഞ്ചാക്കി പരിസ്ഥിതി സൗഹൃദമായ തുറന്ന ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്.


" സ്വപ്നക്കൂട് " എന്ന് നാമകരണം ചെയ്ത ഓപൺ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം വിദ്യാർത്ഥികൾക്കുള തന്റെ സന്ദേശം എഴുതി ബോർഡിൽ പതിച്ചു കൊണ്ട് പ്രിൻസിപ്പൽ ഡോ.വി.അബ്ദുൽ ലതീഫ് നിർവ്വഹിച്ചു.


ഫ്ലാഷ് മോബ്, കലാപരിപാടികൾ, ആയോധന കലകളുടെ പ്രദർശനം തുടങ്ങി വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ ടൂറിസം , ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി മൊയ്തീൻ കുട്ടി കല്ലറ അധ്യക്ഷത വഹിച്ചു.


ടൂറിസം വാരാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ മൽസരങ്ങളിലെ വിജയി കൾക്ക് പ്രിൻസിപ്പൽ ട്രോഫികൾ സമ്മാനിച്ചു.


ഐ.ക്യു. എ.സി കോർഡിനേറ്റർ ഡോ. ആബിദ ഫാറൂഖി, അധ്യാപകരായ ഡോ. അബ്ദുസ്സലാം കണ്ണിയൻ, കെ. അർഷക്, മുജീബ് റഹ്മാൻ, കെ.ഐ. എബിൻ, റഷ ബഷീർ, സ്റ്റുഡൻസ് യൂണിയൻ ജനറൽ സെക്രട്ടറി അഭിനവ് രാജ് എന്നിവർ സംസാരിച്ചു
.
വിദ്യാർത്ഥികളായ ഇന്ദ്രജിത്ത്, മുഹമ്മദ് റിഫാൻ, ശ്രീജിത്ത് , മുഹമ്മദ് സുഹൈർ, അനന്തു എന്നിവരുടെ നേതൃത്വത്തിലുള്ള ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർത്ഥികളുടെ 
കൂട്ടായ്മയാണ് " സ്വപ്നക്കൂടി" നെ യാഥാർത്ഥ്യമാക്കിയത്.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു