കോലോത്തും കടവ് മൂഴിക്കൽ തോടിന് സമീപം കര ഇടിച്ചിൽ : വീടുകൾ തകർച്ചാഭീഷണിയിൽ

എടവണ്ണപ്പാറ : കോലോത്തും കടവ് മൂഴിക്കൽ തോടിന് സമീപം നാൽപതോളം കുടുംബങ്ങൾ കരയിടിച്ചിൽ ഭീഷണിയിൽ . നിരവധി വീടുകൾ തകർച്ചാഭീഷണിയിലുമാണ് .

കോലോത്തും കടവ് എടവഴിക്കടവ് പാലത്തിന്റെ ഇരു ഭാഗത്തും  സംരക്ഷണഭിത്തി പത്തു മീറ്റർ മാത്രമാണ് നിർമ്മിച്ചതെന്ന് നാട്ടുകാർ പറയുന്നു.
  
സംരക്ഷണ ഭിത്തിയുടെ അഭാവമാണ് കരയിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

 2018_ 19 ലെ വലിയ പ്രളയത്തിൽ ഭയാനകമായ രീതിയിലാണ് കരയിടിച്ചിൽ ഈ ഭാഗത്തുണ്ടത് .
 
 ഓരോ വർഷവും പ്രളയത്തിൽ കരയിടിച്ചിൽ ഉണ്ടാവുന്നുണ്ടെന്ന്  നാട്ടുകാർ പറയുന്നു .

മൂഴിക്കൽ തോട് ചാലിയാർ പുഴയിലാണ് അവസാനിക്കുന്നത്.

 ചാലിയാറിലെ ജലവിതാനം ഉയരുമ്പോൾ തോടിലേക്ക് വെള്ളം കയറുകയും കരയിടിച്ചിലുണ്ടാകുന്നുവെന്നും നാട്ടുകാർ പറയുന്നു.

തമ്പലങ്ങോട്ട് സലീം ,പുല്ലഞ്ചേരി ബാലകൃഷ്ണൻ , പാലത്തിങ്ങൽ അബ്ദു , തൊട്ടിമ്മൽ അഷ്റഫ് എന്നിവരുടെ വീട് തകർച്ചാഭീഷണിയിലാണ്  ഇപ്പോൾ.

കരയിടിഞ്ഞ്   തോട് തൂർന്നു പോകുന്നുവെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

 ഇനി ഒരു പ്രളയം വന്നാൽ കരയിടിച്ചിലിനെ തുടർന്ന്  ഈ വീടുകൾ  തകരുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. 

നേരത്തെ , ടി വി ഇബ്രാഹിമിന്  ഇത് സംബന്ധമായ പരാതി നൽകിയിരുന്നു. 

ജലസേചന വകുപ്പിലെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച  ഉദ്യോഗസ്ഥർ വിരമിച്ച് പോയതിനാൽ തുടർന്നുള്ള പ്രവർത്തനങ്ങൾ അറിയാൻ  സാധിച്ചില്ലെന്നും
നാട്ടുകാർ പറയുന്നു.

 
 പരാതിയുമായി എങ്ങിനെ മുന്നോട്ട് പോകണമെന്ന് അറിയാതെയിരിക്കുകയാണ്    നാട്ടുകാർ ഇപ്പോൾ .



മുണ്ടക്കലിൽ നിന്നാരംഭിച്ച് ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലൂടെ  കടന്നു പോകുന്നതാണ് മൂഴിക്കൽ തോട് . മൂഴിക്കൽ തോട്  ചാലിയാറിലാണ് 
അവസാനിക്കുന്നത്.



വർഷകാലങ്ങളിൽ നിരവധിപേർ മത്സ്യബന്ധനത്തിന് ആശ്രയിക്കുന്ന തോടാണിത്
 
അതോടൊപ്പം തന്നെ 
നൂറോളം കുടുംബങ്ങൾ   കാർഷികാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന തോടും കൂടിയാണിത്.
 

 തീർത്തും സംരക്ഷിക്കപ്പെടേണ്ട ഈ തോട് കരയിടിച്ചിലിനെ  തൂർന്ന്  പോവുന്നുവെന്നും നാട്ടുകാർ പറയുന്നു.
 
 
 

കരയിടിച്ചിലിൽ  വലിയ മരങ്ങളും കമുങ്ങുകളും വീണു കിടക്കുന്നത് ഇവിടെ കാണാം. 

ഏതായാലും സംരക്ഷണഭിത്തി നിർമിച്ച് 
കരയിൽ താമസിക്കുന്നവരുടെ ആശങ്കയകറ്റണമെന്നാണ് നാട്ടുകാർ പറയുന്നത്.

 ഇതിനായി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ നാട്ടുകാർ ആലോചിക്കുന്നുണ്ട് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു