ജലവിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകി നിവേദനം നൽകി

എടവണ്ണപ്പാറ :

ചാലിയാറിൽ കഴിഞ്ഞ പ്രളയ കാലത്ത് അടിഞ്ഞുകൂടിയ എക്കൽ മണ്ണും , മണലും വാരാനുള്ള അനുമതിക്കും
ജല ജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടും നിവേദനങ്ങൾ വാഴക്കാട് , വാഴയൂർ , ചെറുകാവ് , പഞ്ചായത്ത് പ്രസിഡണ്ടുമാർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകി .

വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ, വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ, ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കോയ എന്നിവർ നേതൃത്വം നൽകി. 

ജല ബജറ്റുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു നിവേദനം നൽകിയത്. 

എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പ്രസിഡണ്ടുമാർ അറിയിച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു