ഐവറി കോസ്റ്റ് പ്ലെയർ: ജെറോം പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ

എടവണ്ണപ്പാറ : ഐവറി കോസ്റ്റിൽ നിന്ന് കേരളത്തിൽ കളിക്കാൻ എത്തിയ ജെറോം പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. 


മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽ പത്താം വാർഡിലാണ് ജെറോം ചികിത്സയിലുള്ളത്.

പാണ്ടിക്കാട് എഫ്സിയുടെ സ്ട്രൈക്കറായാണ് രണ്ടാഴ്ച മുമ്പ് ജെറോം കേരളത്തിലെത്തിയത്. കേരളത്തെ ഏറെ ഇഷ്ടപ്പെട്ടുവെന്നും കേരളത്തിലെ ഫുട്ബോളിനെയും ഇവിടത്തെ കളിക്കാരെയും ഏറെ ഇഷ്ടപ്പെടുന്നുവെന്നും ജെറോം പറഞ്ഞു. 

ഐവറി കോസ്റ്റിൽ ഫുട്ബോളിനെ നാട്ടുകാർ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഗവൺമെൻറ് ഫുട്ബോളിനെ ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ജെറോം ചൂണ്ടികാട്ടി .

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കളിക്കാർ തമ്മിൽ കൂട്ടിമുട്ടിയാണ് കൈക്ക് പരിക്ക് പറ്റിയത്. ഇതിനെത്തുടർന്നാണ് ജെറോം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയത്.
 

പാണ്ടിക്കാട് എഫ്സിയ രണ്ട് മാനേജർമാരും ജെറോമിനൊപ്പം മെഡിക്കൽ കോളേജിൽ സഹായത്തിനുണ്ട്.

 ആദ്യമായാണ് ജെറോം കേരളത്തിലെത്തുന്നത്.
 
 അവസരം കിട്ടിയാൽ എല്ലാവർഷവും കളിക്കാൻ കേരളത്തിലെത്തുമെന്നും ജെറോം പറഞ്ഞു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു