മണന്തല കടവ് പാലം: എംഎൽഎ പി ടി എ റഹീം സ്ഥലമേറ്റെടുപ്പിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചു

വാഴക്കാട്: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ 
ആവശ്യപ്പെടുന്ന മണന്തല കടവ് പാലത്തിന് കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ പി ടി എ റഹീം 
സ്ഥലമേറ്റെടുപ്പിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചു .

നിർദിഷ്ട പാലത്തിന്റെ മാവൂർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനായാണ് ഒരു കോടി രൂപ നീക്കിവെച്ചിട്ടുള്ളത്. 

മാവൂർ ഗ്രാസിം ഇൻഡ്രസ്ട്രിയുടെ പ്രതാപ കാലത്ത് തുടങ്ങിയ മുറവിളിയാണ് മണന്തലക്കടവിൽ ഒരു പാലം വേണമെന്നത്. 

മണന്തലക്കടവിൽ ഉണ്ടായ തോണി അപകടത്തെതുടർന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ സ്ഥലം സന്ദർശിച്ചു. എംഎൽഎ  സീതിഹാജിയോട് പാലം നിർമാണത്തിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. 

പക്ഷേ ,കാത്തിരിപ്പിന് ഫലം ഉണ്ടായില്ല. 
നിർദിഷ്ട പാലം ഊർക്കടവിലേക്ക്  മാറ്റുകയായിരുന്നു .

തുടർന്ന്, ചാലിയാറിൽ എടശ്ശേരിക്കടവ്, കുനിയിൽ, എളമരം,   മാസങ്ങൾക്കുള്ളിൽ ഗതാഗതത്തിന് തുറന്ന് നൽകുന്നിന്ന കൂളിമാട് പാലം എന്നിവ യാഥാർത്ഥ്യമായെങ്കിലും മണന്തലക്കടവിൽ  പാലം യാഥാർത്ഥമായിരുന്നില്ല. 

മണന്തലക്കടവ് നിർദ്ദിഷ്ട പാലത്തിന്റെ വാഴക്കാട് ഭാഗത്ത് 350 മീറ്ററോളം  സമീപന റോഡുണ്ട്. .
മണന്തലക്കടവ് മുതൽ ചീനി ബസാർ വരെയാണ്  സമീപന റോഡ് .


 പാലത്തിന്റെ മാവൂർ ഭാഗത്ത് നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കാൻ 100 മീറ്ററോളം സ്ഥലം ഏറ്റെടുക്കേണ്ടിവരും . ഈ ആവശ്യത്തിനാണ് ഇപ്പോൾ ഒരു കോടി രൂപ റഹീം എംഎൽഎ നീക്കിവച്ചിട്ടുള്ളത്. 

കഴിഞ്ഞവർഷം ബജറ്റിന് ശേഷം   നിയമസഭയിൽ വെച്ചു കുന്ദമംഗലം, , കുണ്ടോട്ടി മണ്ഡലങ്ങളിലെ എൽ. എമാർ വാഴക്കാട്, മാവൂർ പഞ്ചായത്തുകളിലെ പ്രസിഡണ്ട്മാരും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു .

2014 ൽ മണന്തലക്കടവിൽ പാലത്തിന് ഡിസൈൻ പൂർത്തിയായെങ്കിലും 2018 ലെ പ്രളയത്തിന്  ശേഷം ഡിസൈനിൽ മാറ്റം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

2014 ലെ ഡിസൈൻ പ്രകാരം 12 സ്പാ നോട് കൂടിയ പാലമാണ് മണന്തല കടവിൽ നിർദ്ദേശിച്ചിട്ടുള്ളത് .

നിവേദനം ലഭിച്ചശേഷം മന്ത്രി ചീഫ് എഞ്ചിനിയറോട്   റിപ്പോർട്ട് ആവശ്യപ്പെട്ടു 

ഈ റിപ്പോർട്ട്  ഇപ്പോഴും മന്ത്രിയുടെ  മേശപ്പുറത്ത് തന്നെയാണ് .ഏതായാലും കുന്ദമംഗലം  എംഎൽഎ പാലത്തിന്റെ സ്ഥലമേറ്റെടുപ്പിനായി   ഒരുകോടി നീക്കിവെച്ചതിൽ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു