കൊണ്ടോട്ടി ഗവ.കോളേജ് അത് ലറ്റിക് മീറ്റ് സമാപിച്ചു

 

കൊണ്ടോട്ടി: കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസിലെ ആന്വൽ അത് ലറ്റിക് മീറ്റ് " ഫിസിക്ക 2023 " ന് വർണാഭമായ തുടക്കം.
കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗവും വിദ്യാർത്ഥി യൂനിയനും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് എം.എസ്.പി. അസിസ്റ്റന്റ് കമാന്റന്റും മുൻ രാജ്യാന്തര ഫുട്ബോൾ താരവുമായ  ഹബീബു റഹ്മാൻ. പി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കർമ്മോൽസുകരായ യുവതയെയാണ് രാജ്യം പ്രതീക്ഷയോടെ കാണുന്നതെന്നും മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കരാള ഹസ്തങ്ങളിൽ നിന്ന് പുതു തലമുറയെ കരകയറ്റുന്നതിൽ വിദ്യാർത്ഥികൾക്ക് അവരവരുടെ പങ്ക് നിർവ്വഹിക്കാനുണ്ടെന്നും ശ്രീ. ഹബീബ് റഹ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
 
ബ്ലൂ, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാലു ഗ്രൂപ്പുകളിലായി ജനറൽ ക്യാപ്റ്റൻ റഷാദിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റോടെയാണ് പരിപാടി ആരംഭിച്ചത്. മുഖ്യാതിഥി ശ്രീ. ഹബീബ് റഹ്മാൻ സല്യൂട്ട് സ്വീകരിച്ചു. 
പ്രിൻസിപ്പൽ ഡോ.അബ്ദുൽ ലതീഫ്. വി അധ്യക്ഷത വഹിച്ചു. 
കായിക വിഭാഗം മേധാവി ഡോ. അബ്ദുസ്സലാം കണ്ണിയൻ, അധ്യാപകരായ ഡോ. ആബിദ ഫാറുഖി, അബ്ദുൽ നാസർ, 
വിദ്യാർത്ഥി യൂനിയൻ ചെയർമാൻ അഫി റിഫാദ് എന്നിവർ സംസാരിച്ചു.
അധ്യാപകരായ 
 അബ്ദുൽ ലതീഫ് കാമ്പുറവൻ, ഡോ. രതീഷ് കെ.പി, ഡോ. മഞ്ജുഷ ഒ.ടി, മൊയ്തീൻ കുട്ടി കല്ലറ, ഡോ. അഫ്റഫ് പി.കെ, ഡോ. മുബീൻ, ഷിജിൻ. പി, ഷംന നാരായണൻ, അഫ്സൽ, അർഷക്. കെ, ഹാരിസ്, സാദിഖ്, വിദ്യാർത്ഥി യൂനിയൻ ഭാരവാഹികളായ ആഷിഖ്, അഭിനവ് രാജ് എന്നിവർ നേതൃത്വം നൽകി. 

 മുപ്പതോളം ഇനങ്ങളിൽ നടന്ന മൽസര പരിപാടികളിൽ അഞ്ഞുറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു