എടവണ്ണപ്പാറ പാഞ്ചിരിക്കടുത്ത് ബൈക്ക് അപകടം :സുരക്ഷാ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് നാട്ടുകാർ

എടവണ്ണപ്പാറ പാഞ്ചിരിക്കടുത്ത് ജലാലിയ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ ബൈക്ക് അപകടത്തിൽപെട്ടു .
എളമരം ഭാഗത്തുനിന്നു വന്ന  
ബൈക്കാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് കട്ടാങ്ങൽ സ്വദേശികളാണ്  അപകടത്തിൽപ്പെട്ടവർ .

കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഇപ്പോൾ .

വാഴക്കാട് പോലീസ് /പരിസരവാസികൾ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി .

ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെ അപകട സാധ്യതയുള്ള പ്രദേശമായി മാറുകയാണ് .

ഇവിടെ ഡ്രെയിനേജിന് മുകളിൽ സ്ലാബിടാനും  ഡിവൈഡർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ട് കാലമേറെയായി.

 അപകടങ്ങൾ സംഭവിക്കുമ്പോൾ
നീളൻ ചർച്ചകൾ നടക്കുന്നു എന്നല്ലാതെ 
ക്രിയാത്മകമായ നടപടികൾ ഉണ്ടാകുന്നില്ല എന്ന ആരോപണമാണ് ഇപ്പോൾ ശക്തിപ്രാപിക്കുന്നത്. 

രണ്ടു മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കൂളിമാട് പാലം 
ഗതാഗതത്തിനു തുറക്കുന്നതോടെ 

ഈ പ്രദേശം ഇനി  എന്താവുമെന്ന രീതിയിലാണ് ഇപ്പോൾ  നാട്ടുകാർ. K

അതോടൊപ്പം ചാലിയപ്പുറം  സ്കൂൾ ,  ജലാലി ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അപകടകരമായ അവസ്ഥയിലൂടെയാണ് നടന്നുപോകുന്നത്. 

ഡ്രെയിനേജിന് സ്ലാബടക്കമുള്ള  കാര്യങ്ങൾ അടിയന്തരമായി ചെയ്യുന്നില്ലെങ്കിൽ വലിയ വില ഇനിയും നൽകേണ്ടിവരുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു