പാറമ്മലിൽ അടിപ്പാത അനിവാര്യം,രാപ്പകൽ സമരം സംഘടിപ്പിച്ചു

പാറമ്മൽ: രാമനാട്ടുകര - വെങ്ങളം ദേശീയ പാതയിൽ,   നിലവിലുള്ള റോഡ് ക്രോസിംഗ് സൗകര്യം  നിഷേധി
ക്കപ്പെടുന്നതിനാൽ എൻ എച്ച്  ബൈപ്പാസ്, പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തിന് സമ്മർദ്ദം ശക്തമായിരിക്കുന്നു. 

പാറമ്മൽ - പുതുക്കോട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ രാപ്പകൽ സമരം കോഴിക്കോട് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി
ഉദ്ഘാടനം ചെയ്തു . ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ ജിജേഷ് ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ വള്ളിക്കുന്ന് എം എൽ എ അബ്ദുൾ ഹമീദ് ,കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം, വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി പി വാസുദേവ ൻ , വൈസ് പ്രസിഡൻ്റ് മിനി കോലോത്തൊടി, രാമനാട്ടുകര മുനിസിപ്പാലിറ്റി കൗൺസിലർ കെ ജയ്സൽ, വാഴയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാ രായ എം വാസുദേവൻ ,എ വി അനിൽകുമാർ ,സരിത ,കൺവീനർ കെ കൃഷ്ണൻ, സാമൂഹിക-സാംസ്ക്കാരിക നായകർ ,രാഷ്ടീയ പാർട്ടി ഭാരവാഹികൾ
തുടങ്ങിയവർ സംസാരിച്ചു . 
വിവിധ റസിഡൻസ് അസോസിയേഷനുകൾ ,രാഷ്ട്രീയ പാർട്ടികൾ ,വ്യാപാരി സംഘടനകൾ ,കുടുംബശ്രീ പ്രവർത്തകർ , സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ മുതലായവർ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി. അഭിവാദ്യപ്രകടനങ്ങൾ ,മെഴുകുതിരി ജ്വാല തെളിയിക്കൽ , കലാപരിപാടികൾ എന്നിവയും അരങ്ങേറി .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു