പണിക്കരപുറായ ഗവൺമെൻറ് എൽ പി സ്കൂൾ: നടപ്പാത നിർമ്മിക്കുന്നതിന് സ്ഥലം നൽകിയ കെ പി മുഹമ്മദ് കുട്ടിയെ ആദരിച്ചു .

എടവണ്ണപ്പാറ : പണിക്കരപുറായ ഗവൺമെൻറ് എൽ പി സ്കൂളിന് നടപ്പാത നിർമ്മിക്കുന്നതിന് സ്ഥലം നൽകിയവരിൽ ഒരാളായ കെ പി മുഹമ്മദ് കുട്ടിയെ പൊന്നാട അണിയിച്ചു ആദരിച്ചു .


ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ , എസ് എം സി ചെയർമാൻ നൗഷാദ് എന്നിവരാണ് അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് ആദരിച്ചത്. 

180 മീറ്ററോളം നീളമുള്ള 
നടപ്പാത പൂർത്തിയായതോടെ കോലോത്തും കടവ്, പണിക്കരപുറായ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും. 

35 വർഷം വാടക കെട്ടിടത്തിലായിരുന്ന പണിക്കര പുറായ ഗവൺമെൻറ് എൽ പി സ്കൂൾ കെ പി മുഹമ്മദ് കുട്ടി സൗജന്യമായി നൽകിയ 5 സെൻറ് സ്ഥലത്തിലാണ് ഗവൺമെൻറ് മൂന്നുനില കെട്ടിടം നിർമ്മിച്ചത് .എട്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു അത് .

നടപ്പാതക്കായി കെ പി മുഹമ്മദ് കുട്ടിയെ കൂടാതെ ശിഹാബ് പുൽപ്പറമ്പിൽ , സുൽഫിക്കർ, അഹ്മദ്കുട്ടി എന്നിവരും സ്ഥലം നൽകിയിരുന്നു ..ഇവരെ നേരത്തെ ആദരിച്ചിരുന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു