എടവണ്ണപ്പാറയിൽ സിഗ്നലിന് സമീപംകാറും ഓട്ടോയും കൂട്ടിയിടിച്ചു

എടവണ്ണപ്പാറ: 
കൊണ്ടോട്ടി ഭാഗത്തുനിന്ന് എളമരം ഭാഗത്തേക്ക് വരികയായിരുന്ന കാറും എളമരം ഭാഗത്തുനിന്ന് വന്ന ഓട്ടോയും കൂട്ടിയിടിച്ചു .

വ്യാഴായ്ച ഉച്ചയ്ക്കാണ് സംഭവം .

അപകടത്തിൽ ഓട്ടോറിക്ഷയുടെ 
മുൻ ഭാഗത്തെഗ്ലാസ് തകർന്നിട്ടുണ്ട് .

ഓട്ടോറിക്ഷ ഡ്രൈവർക്ക് നിസ്സാരമായ പരിക്കേറ്റു .പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആസ്പത്രിക്ക് പുറത്തിറങ്ങിയിട്ടുണ്ട്. 

എടവണ്ണപ്പാറ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. നിരവധി അപകടങ്ങളാണ് ഇതിനുശേഷം ഇവിടെ സംഭവിച്ചത് .

എളമരം കടവ് പാലം ഉദ്ഘാടനശേഷം വാഹന ബാഹുല്യം വർധിച്ചിരുന്നു. ഏതാനും മാസങ്ങൾക്കകം കുളിമാട് പാലം ഉദ്ഘാടനം ചെയ്യാനിരിക്കയാണ്.  

സിഗ്നൽ ലൈറ്റ് പ്രവർത്തനമല്ലാത്തതിനാൽ  
അപകടം വർധിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുകയാണ് . 

അധികൃതർ ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു