ചിട്ടയായ ജീവിതം എടശേരി അബൂകാക്കയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്

വാഴക്കാട് എടശ്ശേരി അബൂകാക്ക എൺപത്തിയൊന്നാം വയസിലും സജീവമാണ് .


ജീവിതശൈലി രോഗങ്ങൾ കൊണ്ട് യുവാക്കളടക്കം പൊറുതിമുട്ടുമ്പോൾ അബൂക്ക ഇപ്പോഴും സജീവമാകുന്നതിന്റെ രഹസ്യം ചിട്ടയായ ജീവിതമാണ് . 

രാവിലെ സുബഹി നമസ്കാരം ജമാഅത്തായി നിർവ്വഹിച്ചതിന് ശേഷം വിശുദ്ധ ഖുർആൻ ഓതി ജീവിതം തുടങ്ങുന്ന അബു കാക്ക ഇപ്പോഴും ചെറിയ ജോലികൾക്ക് പോകുന്നുണ്ട് .

തന്റെ ചെറുപ്പംമുതലേ വിറകു കീറൽ, കൈക്കോട്ട് പണി ,ആശാരിപ്പണി, മൂലോട് മാറ്റിവയ്ക്കൽ തുടങ്ങിയവയായിരുന്നു തൊഴിൽ മേഖലകൾ .

 ഒരു ജോലിയിൽ മാത്രം 
മികവു കാണിക്കലല്ല മറിച്ചു മറ്റുപല ജോലിയിലും മികവു കാണിച്ച് ജീവിതം മുന്നോട്ടു പോയ അബു കാക്ക ഇപ്പോഴും ചെറിയ ജോലികൾക്ക് പോകുന്നു .

കൂടാതെ, കവലകളിൽ ഇറങ്ങി രാഷ്ട്രീയം പറയാനോ കുറ്റം പറയാനോ അബു കാക്കയെ കിട്ടില്ല .

ജോലിയും നിസ്കാരവും കഴിഞ്ഞ് നേരെ വീട്ടിലേക്ക് . പിന്നെ ജീവിതം സ്വസ്ഥം. 

വാഴക്കാട്ടെ പ്രശസ്തമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സി.കെ. മുജീബാണ് അബൂ കാക്കയെ കുറിച്ച് ഇന്ന് കുറിപ്പിട്ടത്.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു