വാഴയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം തുടക്കമായി

വാഴയൂർ പഞ്ചായത്ത് വാർഷിക പദ്ധതി 2022, 23 ൻ്റെ ഭാഗമായി ഭിന്നശേഷി കലോത്സവം  കാരാട് ഇകെ ഓഡിറ്റോറിയത്തിൽ  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം കെ റഫീഖ  ഉദ്ഘാടനം ചെയ്തു. 
 
വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി വാസുദേവൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുഭദ്രാ ശിവദാസൻ, പികെ സി അബ്ദു റഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ മകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന കെടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറ ക്കണ്ടത്തിൽ, വാഴയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ റാഷിദ് ഫൗലദ് പി കെ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വാർഡ് മെമ്പർ പത്മാവതി പിസി,  ശശിലത ടീച്ചർ, അനിൽകുമാർ , ബിൽക്കിസ് ചീരോത്ത്, ബീന കെ, ഫ്ലവേഴ്സ് കോമഡി സ്റ്റാർ ഫെയിം സമദ് കൊട്ടപ്പുറം, ജീവ കാരുണ്യ പ്രവർത്തക നർഗീസ്ബീഗം, ശ്രീകല എന്നി വർ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ കായിക പരിപാടികളും അരങ്ങേറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത തേക്കും തോട്ടത്തിൽ സ്വാഗതവും ഐസിഡിഎസ്സ് സൂപ്പർ വൈസർ റുബീന  നന്ദിയും പറഞ്ഞു. സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട ആളുകൾ പരിപാടി വൻ വിജയമാക്കുന്നതിന് എത്തിയിരുന്നു. എല്ലാവരും ചേർന്ന് പരിപാടി നാടിൻറെ ഉത്സവമാക്കി മാറ്റുകയായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു