ഗ്രീൻ ഫീൽഡ് ഹൈവെ : സായാഹ്ന ധർണ്ണ നടത്തി


എടവണ്ണപ്പാറ: 
പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമി നഷ്ടപ്പെടുന്നവർക്ക് നീതി ലഭ്യമാക്കണമന്നാശ്യപ്പെട്ടും ഹൈവേക്ക് നഷ്ടപ്പെടുന്ന കെട്ടിടങ്ങൾക്ക് കാലപ്പഴക്കം നിർണ്ണയിക്കുന്നതിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് കോ- ഓർഡിനേഷൻ  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിപ്പൻതൊടിയിൽ സായാഹ്ന ധർണ്ണ നടത്തി.

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ ഹാജി സായാഹ്ന ധർണ്ണ 
ഉദ്ഘാടനം ചെയ്തു.

ശിഹാബ് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷൗക്കത്ത് ഹാജി അധ്യക്ഷത വഹിച്ചു.
അവറാൻ ഹാജി, ഫാത്തിമ കുട്ടശ്ശേരി,
ഫജീന സിദ്ധീഖ്, സമദ് എസ് എം, അബ്ദുറഹിമാൻ, നസീമ, കരീം, ജമാൽ എന്നിവർ ആശംസകൾ നേർന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു