മപ്രം വെളുമ്പിലാംകുഴി തടായി റോഡ് നാട്ടുകാർ സഹികെട്ട് ഗതാഗത യോഗ്യമല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്തി .



എടവണ്ണപ്പാറ : മപ്രം വെളുമ്പിലാംകുഴി തടായി റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ നാട്ടുകാർ തന്നെ സഹികെട്ട് അറ്റകുറ്റപ്പണികൾ നടത്തി .
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് നാട്ടുകാർ അറ്റകുറ്റപ്പണികൾ നടത്തിയത് .

മപ്രം വെളുമ്പിലാംകുഴി തടായി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്താനാവശ്യമായ പണം സമാഹരിച്ചത് .


മപ്രം വെളുമ്പിലാംകുഴി തടായി റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടിരുന്നു .

വെളുമ്പിലാംകുഴി റോഡ് നിർമ്മാണം കഴിഞ്ഞിട്ട് ഒരു വർഷമേ ആകുന്നുള്ളൂ .
നിർമാണം കഴിഞ്ഞ ഉടനെ വാട്ടർ അതോറിറ്റി റോഡ് കീറി മുറിക്കുകയായിരുന്നു .

നിരവധി തവണ പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റി കീറിയ ഭാഗങ്ങൾ ഗതാഗതയോഗ്യമാക്കിയിരുന്നില്ല .
ഉടനെ ചെയ്യാം ചെയ്യാമെന്ന പതിവ് 
ഉത്തരം മാത്രമാണ് അവരിൽ നിന്നും ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. 

റഷീദ് , സലാം , ദീപക് , നാസർ ,മുസ്തഫ ഉണ്ണി ,സുരേഷ് , മണിലാൽ , അകീഷ് , ശ്രീകുമാർ എന്നിവർ നിർമ്മാണ പ്രവർത്തികൾക്ക് നേതൃത്വം നൽകി .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു