വരുന്നു കൂളിമാട് നീന്തൽകുളം

വരുന്നു കൂളിമാട് നീന്തൽകുളം 

കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന് സമീപം കൂളിമാട് വയലിൽ നീന്തൽ കുളം നിർമ്മിക്കാനാവശ്യമായ പ്രാഥമിക ചർച്ചകൾക്ക് കുന്ദമംഗലം എംഎൽഎ പി ടി എ റഹീം സ്ഥലം സന്ദർശിച്ചു .


ചാലിയാർ പുഴയും ഇരുവഞ്ഞിപ്പുഴയും സംഗമിക്കുന്ന പ്രദേശമാണ് കൂളിമാടെങ്കിലും നീർനായ ശല്യത്താൽ പുഴയിൽ ഇറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ് .

കുളിക്കാനും അലക്കാനും നീന്താനും ഇന്ന് ആരും പുഴകളെ ആശ്രയിക്കുന്നില്ല .
 ഈ സാഹചര്യത്തിലാണ് നീന്തൽ കുളം എന്ന് ആശയം രൂപീകൃതമാവുന്നത്. 

വ്യായാമങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്നതാണ് നീന്തൽ .
നായർകുഴി, കൊടിയത്തൂർ ചേന്ദമംഗല്ലൂർ,പായൂർ തുടങ്ങിയ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നീന്തൽ ഇവിടെനിന്ന് 
പരിശീലിക്കാവുന്നതാണ് .

പഞ്ചായത്ത് റവന്യു രജിസ്റ്റർ നടപടികൾ 
വയലിന്റെകാര്യത്തിൽ പൂർത്തിയാക്കിയാൽ ഫണ്ട് ലഭ്യമാക്കുമെന്ന് എംഎൽഎ പറഞ്ഞു .

അതോടൊപ്പം ,നിർദ്ദേശിക്കപ്പെട്ട 
വയോജന പാർക്കിന്റെ ഫയലുകൾ
സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്. 

ഇതിനായി ഫണ്ടുകൾ ഉടൻ തന്നെ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു . 

കൂളിമാട് പാലം കാണാനെത്തുന്നവർ, 
ഫുഡ് ഹബ്ബായി മാറിയ കൂളിമാട് ഇങ്ങിനെ ടൂറിസം വിശേഷങ്ങളുള്ള കൂളിമാടിന്റെ ചിറകിൽ ഒരു തൂവൽ കൂടി തുന്നി ചേർക്കപ്പെടുകയാണെന്ന് നീന്തൽ കുളം യാഥാർഥ്യമാവുന്നതോടെയെന്ന് നാട്ടുകാർ പറയുന്നു . 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു