മപ്രം ചപ്പങ്ങത്തൊടി ഹസ്സൻ കാക്കയുടെ മരണം മപ്രം, പാഴൂർ ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി .

 

അരനൂറ്റാണ്ടുകാലം ചാലിയാർ പുഴ , ഇരുവഴിഞ്ഞി ,കുറ്റ്യാടി പുഴകളുടെ കൂട്ടുകാരനായിരുന്ന മപ്രം ചപ്പങ്ങത്തൊടി ഹസ്സൻ കാക്കയുടെ മരണം 
മപ്രം, പാഴൂർ ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി .


ഉൾനാടൻ മത്സ്യബന്ധനത്തിന്റെ വിവിധ രീതികളായ തണ്ടാടി , പാറ്റ് വല തുടങ്ങിയ രീതികളുപയോഗിച്ച് ഉപജീവനമാർഗ്ഗം നടത്തി വരികയായിരുന്നു ഹസ്സൻക്ക. 

ഇരുവഴിഞ്ഞിപ്പുഴയിലായിരുന്നു ഏറെയും കാലം മത്സ്യബന്ധനം നടത്തിയത് .

ഇരുവഴിഞ്ഞിപ്പുഴയിൽ മത്സ്യബന്ധനം നടത്തി പാഴൂരിലായിരുന്നു വിപണനം നടത്തിയത് .അങ്ങിനെ പാഴൂർകാരുടെ പ്രിയപ്പെട്ട മീൻ കാക്കയായി മാറുകയായിരുന്നു .

വൈകുന്നേരം ഇരുവഴിഞ്ഞിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വിലയിടും .രാവിലെയെടുത്ത് മത്സ്യവുമായി പാഴൂരങ്ങാടിയിലായിരുന്നു വിപണനം നടത്തിയത്.

  ബക്കറ്റ് നിറയെ മത്സ്യവുമായി പാഴൂരിലേക്ക് വരുന്ന ഹസ്സൻക്കയെ ഇവർക്ക് മറക്കാനാവുന്നില്ല .

പാഴൂരിലെ തമ്പലങ്ങോട്ട് പള്ളിയിലായിരുന്ന വിശ്രമിച്ചിരുന്നതെന്ന് നാട്ടുകാർ ഓർക്കുന്നു .

പുഴ മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവർ ഹസനിക്ക വരുന്നതിനുമുമ്പായി പാഴൂർ അങ്ങാടിയിൽ കാത്തിരിക്കും .
 ചിലർ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടാവും .
ആരോടും വിലപേശിയിരുന്നില്ല.
എല്ലാവരോടും സൗഹൃദപരമായാണ് പെരുമാറിയതെന്നും നാട്ടുകാർ ഓർക്കുന്നു. 

പാഴൂരിലെ രോഗികളെ സന്ദർശിക്കലും കല്യാണ ചടങ്ങുകളിലടക്കം പങ്കെടുക്കാറുണ്ടെന്ന് നാട്ടുകാർ സ്നേഹത്തോടെ ഓർക്കുന്നു .

മത്സ്യബന്ധനം മാത്രമല്ല വല നിർമ്മിക്കുകയും ഹസ്സൻക്ക ചെയ്തു. 
പുഴയെ പറ്റി നല്ല അറിവുള്ള ഹസ്സൻക്ക പാഴൂർകാർക്ക് മത്സ്യബന്ധന രീതികൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു .

 ഹസ്സൻക്കയുടെ ശിഷ്യന്മാർ ഇപ്പോഴും ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാർ പുഴയിലും മത്സ്യ ബന്ധനവുമായി ഇപ്പോയും പോകുന്നുണ്ട് .

എന്നാൽ കോവിഡ് എന്ന മഹാമാരി ഇതിനൊരു ഒരു അർദ്ധ വിരാമമിട്ടു .

മൂന്നുവർഷത്തോളം കോവിഡ്ന് ശേഷം പാഴൂരിലേക്ക് മത്സ്യവുമായി വന്നിരുന്നില്ല . 
പിന്നെ, മൂന്നു വർഷങ്ങൾക്കു ശേഷം അദ്ദേഹം വീണ്ടും പാഴൂരിലേക്ക് വന്നു. പക്ഷേ ഇരുവഴിഞ്ഞിപ്പുഴയിൽ പലയിടങ്ങളിലായി വലവീശി . എന്നാൽ , ഒരു മത്സ്യം പോലും ലഭിച്ചില്ല.

പല പരീക്ഷണങ്ങൾ തുടർച്ചയായി നടത്തിയെങ്കിലും നീർനായ ആക്രമണം ശക്തമായതിനാൽ ശ്രമം ഉപേക്ഷിച്ചു .

നിരവധി തവണ നീർനായയുടെ ആക്രമണത്തിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. 

ചപ്പങ്ങത്തൊടി ഹസൻക്കയുടെ വിയോഗം മപ്രം , പാഴൂർ ഗ്രാമങ്ങളെ
ഏറെ നിരാശയിലായ്ത്തി. 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു