സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി വിഭജിച്ചു

 സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി വിഭജിച്ചു
വാഴക്കാട് സുരേഷ് കുമാറും, എടവണ്ണപ്പാറയിൽ രാജഗോപാലൻ മാസ്റ്ററും സെക്രട്ടറിമാർ


 

വാഴക്കാട്: സിപിഐഎം സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റികൾ രണ്ട് കമ്മറ്റികളായി വിഭജനം നടത്തി. വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി സുരേഷ് കുമാറിനെയും, എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറിയായി രാജഗോപാലൻ മാസ്റ്ററെയും തെരഞ്ഞെടുത്തു. എടവണ്ണപ്പാറ ജിലു ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി ജനറൽ ബോഡി യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എം ഷൗക്കത്ത്, കൊണ്ടോട്ടി ഏരിയ സെക്രട്ടറി എൻ പ്രമോദ് ദാസ്, കൊണ്ടോട്ടി ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ശ്രീജിത്ത്, കെ പി സന്തോഷ്, അഡ്വക്കേറ്റ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. ശ്രീകാന്ത്, ബാബു കുളങ്ങര, ചിത്ര മണ്ണറോട്ട്, ഡോ: എ പി ഫയാസ് തുടങ്ങിയവരെ വാഴക്കാട് ലോക്കൽ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു. ഗംഗാധരൻ വെട്ടത്തൂർ, അഭിനവ് എ പി എന്നിവരെ എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റിലേക്കും പുതുതായി തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എ നീലകണ്ഠൻ, എം പി അബ്ദുൽ അലി മാസ്റ്റർ തുടങ്ങിയവർ അധ്യക്ഷത വഹിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു