പെൻ ബോക്സ് ചലഞ്ചുമായി എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ


എടവണ്ണപ്പാറ : എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വേറിട്ട ക്യാമ്പയിനിനു തുടക്കം കുറിച്ചു.



മലപ്പുറം ജില്ലാ ശുചിത്വ മിഷനും ഒപ്പം എച്ച് ഐ ഒ എച്ച് എസ് എസ് സ്കൂളും ചേർന്ന് 
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം  ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്.

നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവരെ കൂടി അണിനിരത്തിക്കൊണ്ട് ഈ പരിപാടി വിപുലമാക്കാനാണ് ഇക്കുറി ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്.


' എഴുതിത്തീർന്ന സമ്പാദ്യം 'ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറും.



ഖത്തറിലെ ഫുട്ബോൾ ഗാലറി വൃത്തിയാക്കി മടങ്ങിയ ജാപ്പനീസ് സംഘം നൽകിയ പാഠം ഉൾക്കൊണ്ട് കൂടിയാണ് വിദ്യാർത്ഥികളിലേക്ക് ഇത്തരമൊരു ക്യാമ്പയിൻ കേന്ദ്രീകരിക്കുന്നത്.

സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ടി കെ മൊയ്തീൻ കുട്ടി  നിർവ്വഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അബ്ദുസമദ് പി , എസ് ആർ ജി കൺവീണർ ഷിഹാബുദ്ധീൻ എ, ചീരങ്ങൻ അബ്ദുൽ റഷീദ് എന്നിവർ ആശംസ അറിയിച്ചു.

മുഹമ്മദ് റഈസ് കെ.ടി ചടങ്ങിന് സ്വാഗതം പറഞ്ഞു. ശബ്ന മോൾ യു.കെ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു