ചെറൂപ്പ ആശുപത്രി സത്യഗ്രഹ സമരം പിന്തുണയറിയിച്ച്വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി


മാവൂർ: എടവണ്ണപ്പാറ:
നിർത്തിവെച്ച ഐ.പി.പുനസ്ഥാപിക്കുക. ആശുപത്രി 24 മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുക. ആവശ്യത്തിന് ഡോക്ടർമാരെയും , സ്റ്റാഫ് നെഴ്സിനെയും , മറ്റു ജീവനക്കാരെയും നിയമിക്കുക. തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് 56 ദിവസമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറൂപ്പ ആശുപത്രിക്ക് മുമ്പിൽ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമരപന്തൽ സന്ദർശിച്ച് സമര നേതാക്കൾക്ക് പിന്തുണ അറിയിച്ചു.


 സമരത്തോട് വളരെ ധിക്കാരപരമായ നിലപാടാണ് സ്ഥലം എം.എൽ.എ.യും ആരോഗ്യ വകുപ്പും സ്വീകരിച്ചു വരുന്നത്. സമരം തുടങ്ങി രണ്ട് മാസത്തോളമായിട്ടും ചർച്ച ചെയ്യാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

  മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 6 പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയ കേന്ദ്രമായിരുന്ന ആരോഗ്യ കേന്ദ്രം ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണുള്ളത്. വർഷങ്ങളോളം ഈ ആശുപത്രിയിൽ 24 മണിക്കൂറും ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമായിരുന്നു.

ഇപ്പോൾ പേരിന് ഉച്ചവരെ പ്രവൃത്തിച്ചെന്ന് വരുത്തി പ്രവർത്തനം അവസാനിപ്പിക്കുകയാണ്. 
പത്ത് വർഷങ്ങൾക്ക് മുമ്പ് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡയാലിസ് സെന്ററിൽ ഒരാളെപ്പോലും ഡയാലിസ് നടത്താതെ കെട്ടിടം ഇപ്പോൾ കോൺഫറൻസ് ഹാളാക്കി മാറ്റിയിരിക്കുന്നു. 50 വർഷങ്ങൾക്ക് മുന്നെ തുടക്കം കുറിച്ച ആശുപത്രിക്ക് ആറ് ഏക്കർ ഭൂമിയും സ്വന്തമായുണ്ട്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളുമുണ്ട്. പക്ഷെ ഇതൊക്കെയുണ്ടായിട്ടും ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരിക്കുയാണ് . ന്യായമായ നിരവധി ആവശ്യങ്ങൾ മുൻ നിർത്തിയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് സത്യഗ്രഹ സമരം നടത്തി വരുന്നത്.

56 ആം ദിനത്തിലെ സത്യഗ്രഹ സമരം മലപ്പുറം ജില്ല കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി കെ.എം എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു.

സമര സമിതി ചെയർമാനും, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

 വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം മുഖ്യപ്രഭാഷണം നടത്തി.

 സമരസമിതി കൺവീനറും മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ വി.എസ്, രഞ്ജിത്ത്,. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ,മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മെമ്പർ എം.മാധവൻ, വാഴക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ. വിശ്വനാഥൻ, ഹംസത്തലി വാഴക്കാട്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, യു.കെ അസൈൻ, കെ. ടി ശിഹാബ്, ഗ്ലോബൽ OICC വാഴക്കാട് ചാരിറ്റി കൺവീനർ മാനുറ്റി കുനിക്കാടൻ, പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി സി. പി അബൂബക്കർ എന്നിവർ സംസാരിച്ചു.

സമര സമിതി ട്രഷറർ കെ.സി വൽസരാജൻ സ്വാഗതവും, സമര സമിതി കോ- ഓഡിനേറ്റർ കെ.എം. അബ്ദുല്ല നന്ദിയും പറഞ്ഞു

 .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു