ന്യൂ ജെൻ പാരന്റിംഗ്' മീറ്റ് ശ്രദ്ധേയമായി

ന്യൂ ജെൻ പാരന്റിംഗ്' മീറ്റ് ശ്രദ്ധേയമായി

എടവണ്ണപ്പാറ : ജലാലിയ്യ ഹൈസ്കൂളിലെ കെ ജി വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം പ്രൗഢമായി സമാപിച്ചു. 


പുതിയ കാലത്തെ ശിശു സൗഹൃദ - രക്ഷാകർതൃത്വ രീതികളെ ബോധ്യപ്പെടുത്തി 'ന്യൂ ജെൻ പാരന്റിംഗ്' എന്ന വിഷയത്തിൽ ഡോ. എ പി അബ്ദുല്ല കുട്ടി ക്ലാസിന് നേതൃത്വം കൊടുത്തു.

 ജലാലിയ്യ ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ സംഗമത്തിന് ആമുഖം നൽകി.
 
 സ്കൂൾ പ്രിൻസിപ്പൽ അബ്ദുസ്സലാം ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം വീരാൻകുട്ടി ഉസ്താദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ അബ്ദുറശീദ് സാർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു