കെച്ചു വരയുട ലോകത്ത് നിശബ്ദയാണ്


കെച്ചു വരയുട ലോകത്ത് നിശബ്ദയാണ്

ദേവഗിരി സിഎംഎസ് പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കെച്ചു എന്ന വിദ്യാർത്ഥിനി വരയുടെ ലോകത്ത് മിന്നി തിളങ്ങുകയാണ്.
മൂന്നു വയസ്സു മുതൽ പെൻസിലും പേപ്പറുമായി തന്റെ മനസ്സിലുള്ള ഭാവനകളെ ഭംഗിയായി വരച്ച് ശ്രദ്ധേയയാവുകയാണ് കെച്ചു എന്ന് വിളിക്കുന്ന അബ്‌ല ഖദീജ .
ചുറ്റുപാടും കാണുന്ന ചെറിയ മൃഗങ്ങളും ഡൂഡിൽസുകളും വരച്ചു കൊണ്ടാണ് കെച്ചു   ചിത്ര രചനയുടെ ലോകത്ത് പ്രവേശിക്കുന്നത്.



സ്കൂളുകളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും അധ്യാപകർ
പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കെച്ചു പറയുന്നു.വീട്ടിൽ ഉമ്മയും ഉപ്പയും ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും
വീട്ടിലെ ആമി എന്ന പൂച്ച
കെച്ചുവിൻറെ ചിത്ര ലോകത്തെ മികച്ച കഥാപാത്രവുമാണ്.

ഇനിയും ഭാവിയിൽ നല്ല ചിത്രങ്ങൾ വരയ്ക്കണമെന്നാണ് കെച്ചുവിന്റെആഗ്രഹം.
പ്രകൃതിയെ കുറിച്ച് മനോഹരമായ ഒരു പെയിൻറിംഗ്സ് വരച്ചിട്ടുണ്ട് ഈ മിടുക്കി.
സമയം വെറുതെ കളയാനുള്ളതെല്ലെന്നും ക്രിയാത്മകമായി ഉപയോഗിക്കാനു
ഉള്ളതാണെന്നും  കെച്ചു പറയുന്നു . വെറുതെയിരിക്കുമ്പോൾ സ്കൂളിലായാലും വീട്ടിലായാലും പെൻസിലും പേപ്പറും മാർക്കറുമായി സമയം കിട്ടുമ്പോൾ അങ്ങനെ പ്രകൃതിയുടെ മനോഹരമായ ഭാവങ്ങളെ പേപ്പറിൽ , വരകളിൽ കുറിച്ചിടുകയാണ് ഈ മിടുക്കി .വിദേശ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഏറെ ശ്രദ്ധേയമായ എഡ്യുസോൺ  കൺസൽട്ടൻസിയുടെ ഡയറക്ടർമാരിൽ ഒരാളായ റഷീദാണ് കെച്ചുവിന്റെ പിതാവ്.
മാതാവ് റിയാ റഷീദ് കെച്ചുവിന്റെ വരകളെ ഏറെ പ്രോത്സാഹിപ്പിക്കുന്നു.

  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു