മാനവിക വിഷയങ്ങളിൽ ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു. സയ്യിദ് അൽ ഖാസിമി, മലേഷ്യ


ത്രിദിന അന്തർദേശീയ സെമിനാർ ആരംഭിച്ചു.

വർത്തമാന കാലത്ത് സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ മാനവിക വിഷയങ്ങളിലെ ഗവേഷണ പഠനങ്ങൾക്ക് സാധിക്കുമെന്ന് മലേഷ്യയിലെ മലായ സർവകലാശാല പ്രൊഫസർ സയ്യിദ് അൽ ഖാസ്മി പറഞ്ഞു. വാഴയൂർ സാഫിയിൽ ഇസ്ലാമിക് സ്റ്റഡീസ് പഠന വകുപ്പ് സംഘടിപ്പിച്ച ത്രിദിന അന്തർദ്ദേശീയ ഗവേഷണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവിക വിഷയങ്ങളിലെ ഗവേഷണങ്ങളിൽ ഇസ്ലാമിക് സ്റ്റഡീസിനുള്ള പ്രസക്തി അനുദിനം വർദ്ധിച്ചു വരുന്നു.

അന്തർദ്ദേശീയ തലത്തിൽ ഇസ്ലാമിക് സ്റ്റഡീസ് മേഖലയിൽ ലഭ്യമായ ഗവേഷണ അവസരങ്ങൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

സാഫി പ്രിൻസിപ്പാൾ പ്രൊഫ. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഷബീബ് ഖാൻ അധ്യക്ഷത വഹിച്ചു. കേണൽ നിസാർ അഹ്മദ്, ഡോ. ശബാന മോൾ സംസാരിച്ചു. ഡോ. ഹസൻ ശരീഫ് സ്വാഗതവും ആയിഷ അബ്ദുൽ നാസിർ നന്ദിയും പറഞ്ഞു.

ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷണ സാധ്യതകൾ എന്ന വിഷയത്തിൽ, ഇൻ്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി ലക്ചറർ ഡോ. ജാഫർ, ബർലിൻ ഫ്രെ യൂനിവേഴ്സിറ്റി ഗവേഷകൻ അദീബ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 20 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു