എളമരം -ഇരട്ടമൊഴി റോഡ് : നവീകരണ ജോലികൾ ഓണത്തിന് ശേഷം തുടങ്ങുമെന്ന് കരാറുകാരൻ .പറ്റില്ലെന്ന് നാട്ടുകാർ :പ്രക്ഷോഭത്തിന്


എളമരം -ഇരട്ടമൊഴി റോഡ് നവീകരണ ജോലികൾ 
ഓണം കഴിഞ്ഞു തുടങ്ങുമെന്ന് കരാറുകാരൻ
പറ്റില്ലെന്ന് നാട്ടുകാർ :പ്രക്ഷോഭത്തിന്

എടവണ്ണപ്പാറ : എളമരം ഇരട്ടമൊഴി റോഡ് നവീകരണ ജോലികൾ ഓണം കഴിഞ്ഞു തുടങ്ങുമെന്ന് കരാറുകാരൻ .കരാർ ഏറ്റെടുത്ത കാസർകോട് സ്വദേശി ബഷീറാണ് നാട്ടുകാരോട് ഇക്കാര്യം പറഞ്ഞത് .

 

എളമരം ഇരട്ടമൊഴി റോഡിന്റെ നവീകരണ ജോലികൾ അനന്തമായി നീളുകയാണ് .നവീകരണ ജോലിയുടെ ടെൻഡർ നടപടികൾ കഴിഞ്ഞിട്ട് മാസം കഴിഞ്ഞു. കനത്ത മഴയാണെന്ന് പറഞ്ഞ് നവീകരണ ജോലികൾ മാറ്റി വെയ്ക്കുകയായിരുന്നു. 

എളമരം ,കൂളിമാട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു നൽകിയതോടെ വാഹന ബാഹുല്യം ഈ റൂട്ടിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. 

റോഡിന് ഇരുവശവും കീറി കിടക്കുന്നതും കാടുമൂടിക്കിടക്കുന്നതും കാരണം അപകടം ഏതുനിമിഷവും സംഭവിക്കുന്ന പ്രതീതിയിലാണ്.

സ്കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികൾ അപകടകരമായ വഴിയിലൂടെയാണ് ഇപ്പോൾ യാത്രയാവുന്നത് . 

  
കരാറുകാരൻ ഓണത്തിന് ശേഷം തുടങ്ങുമെന്ന് പറഞ്ഞതിൽ നാട്ടുകാർ സംതൃപ്തരല്ല. ഓണത്തിന് മുമ്പ് തുടങ്ങണമെന്നാണ് നാട്ടുകാർ പറയുന്നത്. 
 ഇക്കാര്യം നാട്ടുകാർ കരാറുകാരനോട് നേരിട്ട് ആവശ്യപ്പെട്ടു .ഇല്ലെങ്കിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഇറങ്ങണമെന്നാണ് നാട്ടുകാർ തീരുമാനിച്ചത് .

വെള്ളിയാഴ്ച രാവിലെ മപ്രം മുട്ടുങ്ങലിൽ നിന്ന് മാധ്യമം പരസ്യ വിഭാഗം മാനേജർ ഗഫൂർ കെ.ടി. പൊതു പ്രവർത്തകനായ മുഹമ്മദ് ഹുസൈൻ, അഷ്റഫ് എന്നിവരാണ് കരാറുകാരനോട് സംസാരിച്ചത് .

നവീകരണ ജോലികൾ കഴിഞ്ഞാലുടനെ അഞ്ചുകോടിയുടെ  
എളമരം ഇരട്ടമൊഴി റോഡിന്റെ നവീകരണ ജോലികൾ തുടങ്ങാനിരിക്കെയാണ് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു