ജലാലിയ ജംഗ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

 
എടവണ്ണപ്പാറ : ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ജലാലിയ ജംഗ്ഷനിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം .

അപകടത്തിൽ ആർക്കും പരിക്കില്ല.
 എന്നാൽ ,വാഹനങ്ങൾക്ക് കാര്യമായ കേടുപാട് പറ്റിയിട്ടുണ്ട്.

  എടവണ്ണപ്പാറയിൽ നിന്ന് എളമരത്തേക്ക് വരികയായിരുന്ന ടൊയോട്ട കോളിസും എളമരത്തിൽ നിന്ന് എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന കാറും തമ്മിൽ ആണ് ജലാലിയ ജംഗ്ഷനിൽ കൂട്ടിമുട്ടിയത്.
  
 നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത് .
 
വാഹനങ്ങൾ തിരിച്ചറിയാൻ സിഗ്നലോ സ്പീഡ് ബ്രേക്കറോ ഇവിടെ സ്ഥാപിച്ചിട്ടില്ല .

നിരവധി തവണ അധികൃതർക്ക് ഇത് സംബന്ധമായി പരാതി നൽകിയിരുന്നു.

സ്റ്റോപ്പ് ആൻഡ് പ്രൊസീഡ് ബോർഡെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
 വാഹനങ്ങൾ അപകടം സംഭവിക്കാനുള്ള ട്രാഫിക് ബോർഡുകൾ ഉടൻ പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു