കൂളിമാട്ടെ വൈറൽ മത്സ്യക്കച്ചവടം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളിലേക്ക്


കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിൻറെ ഉദ്ഘാടനത്തിന് ശേഷം വീണ്ടും പഴയ വൈറൽ കച്ചവടം സജീവമാകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി .


ട്രോളിംഗ് നിരോധനത്തിന് ശേഷം പുതിയ മത്സ്യങ്ങൾ എത്തിയതോടെയാണ് പുതിയ വിപണന തന്ത്രങ്ങളുമായി കച്ചവടക്കാർ രംഗത്തെത്തിയത് .

ട്രോളിംഗ് നിരോധനത്തിന് ശേഷം വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ ഏറ്റവും പുതിയ മത്സ്യങ്ങൾ വിൽക്കുന്നതിന്റെ ആരവങ്ങൾ പഴയ വൈറൽ കച്ചവടം ആളുകളുടെ മനസിൽ മിന്നി മറഞ്ഞു.

മത്തി , അയല , കിളിമീൻ , ചെമ്മീൻ ആഗോലി തുടങ്ങി ചെറുതും വലുതുമായ മത്സ്യങ്ങൾ വിലകുറവിൽ ലഭ്യമായതോടെ മത്സ്യക്കച്ചവടം ദേശീയതലത്തിൽ വരെ സ്ഥാനം നേടിയിരുന്നു .

തുടർന്ന് ട്രോളിങ് നിരോധനം നീങ്ങുകയും കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടുകൂടി വിപണന സാധ്യത 
കാണുകയുമാണ് കച്ചവടക്കാർ. 

പാലം ഉദ്ഘാടനം ചെയ്തതോടെ മപ്പുറം , വെട്ടത്തൂർ ,എളമരം , കോലോത്തും കടവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കൂടുതൽപേരെത്തുമെന്ന വിപണന സാധ്യതയും കച്ചവടക്കാർ കാണുന്നുണ്ട്. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു