പ്രതീക്ഷയുടെ ചിറകിലേറി കർഷകർ കൃഷികൾക്ക് ഒരുങ്ങിത്തുടങ്ങി




എടവണ്ണപ്പാറ : പ്രതീക്ഷയുടെ ചിറകിലേറി കർഷകർ കൃഷികൾക്ക് ഒരുങ്ങിത്തുടങ്ങി.

എടവണ്ണപ്പാറ ചാലിയപ്പുറം പാടശേഖരങ്ങളിൽ വാഴ, കപ്പ , പച്ചക്കറി കൃഷി എന്നിവക്ക് കർഷകർ
പ്രവർത്തികൾ ആരംഭിച്ചു .

വാഴ, കപ്പ , പച്ചക്കറി തുടങ്ങിയവയ്ക്ക് നിലം ഒരുക്കുന്ന തിരക്കിലാണ് കർഷകർ ഇപ്പോൾ .

തദ്ദേശീയരെ കൂടാതെ അന്യസംസ്ഥാന തൊഴിലാളികളും പ്രവർത്തികൾക്കായി പാടശേഖരങ്ങളിൽ വരുന്നുണ്ട് .

പുതിയ പ്രവർത്തികൾ ആരംഭിച്ചെങ്കിലും രാസവളത്തിൻറെയും പണിക്കൂലി യുടെയും പാട്ടത്തിൻറെയും വിലവർദ്ധനവ് കർഷകരെ തെല്ലൊന്നുമല്ല
അലോസരപ്പെടുത്തുന്നത് .

കൃഷി തകർച്ചയുടെ വക്കിലാണെന്നാണ് കർഷകർ പറയുന്നത് .

സീസണിൽ വളരെ വിലക്കുറവിലാണ്
വിൽക്കപ്പെടുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു .

അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ എത്തുന്നതാണ് ഇതിന് കാരണം .ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങൾക്ക് വില കുറവ് അനുഭവപ്പെടുന്നു .

വിപണിയിൽ സർക്കാർ ഇടപെടണമെന്നും
വിള ഇൻഷുറൻസ് ആനുകല്യം കൂടുതൽ പ്രസക്തമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു .

പാട്ടത്തിന് വൻവില കൊടുത്താണ് സ്ഥലം ഏറ്റെടുക്കുന്നത്. ഒരു വാഴക്ക് 35 മുതൽ 45 രൂപ വരെ പാട്ടം നൽകണമെന്നും കർഷകർ പറയുന്നു .

കോഴിക്കോട് , മഞ്ചേരി , എടവണ്ണപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഇവിടെ നിന്നും ഉൽപ്പന്നങ്ങൾ പോകുന്നതൊന്നും കച്ചവടക്കാർ ചിലപ്പോൾ നേരിട്ട് വന്ന് വാങ്ങി പോകുന്നുണ്ടെന്നും കർഷകർ പറയുന്നു .


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു