തേനീച്ച കൃഷിയിൽ മികവ് പുലർത്തി കുട്ടി കർഷകൻ തമീമുൽ അൻസാർ .






തേനീച്ച കൃഷിയിൽ മികവ് പുലർത്തി 
കുട്ടി കർഷകൻ തമീമുൽ അൻസാർ .

  എടവണ്ണപ്പാറ :
ജലാലിയ ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി തമീമുൽ അൻസാർ ചീക്കോട് പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുത്തത് തേനീച്ചവളർത്തൽ മികവ് പരിഗണിച്ചാണ്.
ചീക്കോട് പഞ്ചായത്തിലെ 
പൊന്നാട് സ്ഥിതിചെയ്യുന്ന തന്റെ വീട്ടിലാണ് 
  അൻസാർ തേനീച്ച കൃഷി നടത്തുന്നത് .
  പിതാവ് തേനീച്ച കൃഷി ആദ്യം തുടങ്ങിയത് കണ്ട് ആകൃഷ്ടനായാണ് തമീമുൽ അൻസാർ തേനിച്ച കൃഷി ആരംഭിച്ചത്. പിതാവ് ആദ്യം മൂന്ന് പെട്ടിയിലായിരുന്നു തേനീച്ച വളർത്തിയത് .അങ്ങിനെ , തമീമുൽ അൻസാരി ഇപ്പോൾ ഇരുപതോളം പെട്ടിയിലായി തേനീച്ച കൃഷി നടത്തിവരുന്നു.തന്റെ പിതാവും വാവൂരിലുള്ള അഫ്സലും തേനിച്ച കൃഷിയിൽ കൂട്തൽ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തമീമുൽ അൻസാർ പറഞ്ഞു.
തേനിച്ച കൃഷി ലാഭകരമാണെന്നാണ് ഈ കുട്ടി കർഷകൻ പറയുന്നത്. ആളുകൾ വീട്ടിൽ നിന്ന് വാങ്ങുകയും കടയിൽ നിന്ന് ആളുകൾ ആവശ്യപ്പെടാറുണ്ടെന്നും അൻസാർ പറഞ്ഞു. 
തേനീച്ച കൃഷി യോടൊപ്പം കുറച്ചു താറാവുകളെയും പച്ചക്കറി കൃഷിയും നടത്തുന്നുണ്ട് ഈ ഒമ്പതാം ക്ലാസുകാരൻ.
തേനിച്ച കൃഷിയിൽ കൂടുതൽ സമയവും പണവും ചെലവഴിച്ച് മുന്നോട്ടുപോകാനാണ് അൻസാർ ആഗ്രഹിക്കുന്നത് 
   

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു