സമദാനിയ്യ മദ്റസ നാലകം. സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു..

        
   
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്ര്യം സമദാനിയ്യ മദ്റസ നാലകം വിപുലമായി ആഘോഷിച്ചു.
മതനിരപേക്ഷതയിലൂന്നി രാജ്യത്തിന് സമസ്ത മേഖലകളിലും വികസനം സാധ്യമാവണമെന്ന് പ്രഭാഷകർ ചൂണ്ടി കാട്ടി. സ്വദ്ർ ഉസ്താദ് സലാം സഖാഫി അരീക്കോടിന്റെ അധ്യക്ഷതയിൽ മദ്റസ സെക്രട്ടറി മമ്മുക്ക പതാക ഉയർത്തി.

  
 സലാം സഖാഫി സ്വാതന്ത്ര്യ ദിന പ്രഭാഷണവും നടത്തി. മജീദ് ഉസ്താദ്‌ പ്രാർത്ഥനയുംസുഹൈൽ സഅദി പ്രതിജ്ഞക്കും നേതൃത്വം നൽകി.
 
  മധുര വിതരണത്തിന്
 ഇല്യാസ് ഉസ്താദ് നേതൃത്ത്വം നൽകി.
 
 സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മുസ്ലിയാർ അരീക്കോട് സ്വാഗതവുംമുബശിർ അഹ്സനി ഉസ്താദ് നന്ദിയും പ്രകാശിപ്പിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു