വെട്ടത്തൂർ ചെറുവാടിക്കടവിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .



വെട്ടത്തൂർ ചെറുവാടിക്കടവിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .

റോഡിന് അരികിൽ ചേർന്ന് ട്രാൻസ്ഫോമർ നില നിൽക്കുന്നതിനാൽ അപകടങ്ങൾ പതിവാണെന്ന് ട്രാൻസ്ഫോമറിനടുത്തുള്ളവർ പരാതിപ്പെടുന്നു.
എളമരം ഇരട്ട മൊഴി റോഡ് നവീകരിക്കുമ്പോൾ തൊട്ടടുത്തു തന്നെയുള്ള ഗവൺമെൻറ് ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് .
എളമരം , കൂളിമാട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ് .
ട്രാൻസ്ഫോമർ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ ഇവിടെ അപകടങ്ങൾ കൂടുന്നുവെന്ന് നാട്ടുകാർ പറയുന്നു ,
എളമരം ഇരട്ട മൊഴി റോഡ് നവീകരണം നടക്കുമ്പോൾ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു