എളമരം ചോലപ്പുറായ എസ് സി സാംസ്കാരികനിലയംപത്രങ്ങളില്ല : ഈ സാംസ്കാരിക നിലയത്തെ ആരും തിരിഞ്ഞുനോക്കുന്നില്ല

 
എടവണ്ണപ്പാറ: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 2014 ൽ നിർമ്മിച്ച എളമരം ചോലപ്പുറായ എസ് സി സാംസ്കാരികനിലയത്തിന്റെ ഇന്നത്തെ സ്ഥിതി വളരെ ശോചനീയമാണ് .


ഇംഗ്ലീഷ് പത്രങ്ങൾ അടക്കം മലയാളത്തിലെ എല്ലാ പത്രങ്ങളും ഉണ്ടായിരുന്ന ഈ സാംസ്കാരിക നിലയത്തിൽ ഒരു പത്രം പോലും ഇല്ലാതായിട്ട് വർഷങ്ങളായി .

ഇപ്പോൾ സാംസ്കാരിക നിലയത്തിന്റെ കരണ്ട് ബിൽ അടക്കം ഈ പ്രദേശത്തെ സർഗ്ഗ ക്ലബ്ബിന് കീഴിലാണ് അടച്ചു വരുന്നത്. 

പത്രങ്ങൾ ഉണ്ടായിരുന്ന കാലത്ത് ഈ പ്രദേശത്തെ മുഴുവൻ ആളുകളും വായിക്കാൻ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നും സാംസ്കാരികനിലയം സജീവമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു .

എന്നാൽ , ഗ്രന്ഥശാല അഫിലിയേഷൻ ലഭിക്കാത്തതാണ് പത്രങ്ങൾ അനുവദിക്കാൻ സാധിക്കാത്തതെന്നും സെക്രട്ടറിമാർ ഇതിന് അനുവദിക്കുന്നില്ലെന്നും അധികൃതർ പറയുന്നു. 

ഗ്രന്ഥശാല അഫിലിയേഷൻ ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ അധികൃതർ ഉടൻ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത് .

എന്നാൽ ,ചോലപ്പുറായ എസ് സി സാംസ്കാരിക നിലയത്തിന് കൊണ്ടോട്ടി ബ്ലോക്കിൽ നിന്ന് നവീകരണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് .ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് ബ്ലോക്ക് മെമ്പർ അബൂ പുളിക്കൽ
പറഞ്ഞു 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു