കോട മഞ്ഞിൽ കുളിരണിഞ്ഞ കൂളിമാട് പാലം

കോട മഞ്ഞിൽ കുളിരണിഞ്ഞ 
കൂളിമാട് പാലം 

എടവണ്ണപ്പാറ :
കോടമഞ്ഞിൽ കുളിരണിഞ്ഞു നിന്ന കൂളിമാട് പാലം കാണാൻ ഏറെ മനോഹരമായി .


വ്യാഴാഴ്ച രാവിലെയാണ് കൂളിമാട് പാലം കോടമഞ്ഞിൻ പുതപ്പണിഞ്ഞത്.
പ്രഭാത സവാരിക്കാർ കോടമഞ്ഞിന്റെ ലഹരിയിലാണ് നടന്നുനീങ്ങിയത് .
ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും  സംഗമിക്കുന്നിടത്ത് നിർമ്മിച്ച കൂളിമാട് പാലം പ്രകൃതി മനോഹരമായ കാഴ്ചകൾ കൊണ്ട് അനുഗ്രഹീതമാണ് .
മെയ് 31ന് മന്ത്രി മുഹമ്മദ് റിയാസാണ് കൂളിമാട് പാലം ഉദ്ഘാടനം ചെയ്തത്.
കൂളിമാട് പാലം കാണാൻ സന്ദർശകർ ഏറെ എത്തുന്നുണ്ട് .

വ്യാഴാഴ്ച പുലർവേള മനസ്സിനും ശരീരത്തിനും കുളിർമ പകർന്ന് കോടമഞ്ഞ് കൂളിമാട് പാലത്തിൽ പ്രഭാതസവാരിക്കെത്തിയ നിരവധിപേരെ ആനന്ദ
ലബ്ധിയിലായ്ത്തി.

കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച കുളിമാട് പാലത്തിന് 
309 മീറ്റർ നീളമാണുള്ളത് .

പാലം ഉദ്ഘാടനം ചെയ്തതോടെ 
ഇരു ജില്ലകളുടെ വികസനത്തിന് ഏറെ കുതിപ്പേകും. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു