എടവണ്ണപ്പാറ ട്രാൻസ്ഫോർമർ സ്റ്റേഷൻ:സ്ഥലവും എസ്റ്റിമേറ്റ് തുകയും നൽകിയാൽ മാറ്റാനുള്ള നടപടികൾ എടുക്കും : കെഎസ്ഇബി



എടവണ്ണപ്പാറ : എളമരം -എടവണ്ണപ്പാറ റോഡ് നവീകരണത്തിൽ എളമരം ജലാലിയ മുതൽ എടവണ്ണപ്പാറ വരെ റോഡിലുണ്ടായിരുന്ന വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറും മാറ്റാത്തത് ഒരു മരണവും നിരവധി അപകടങ്ങൾക്കും കാരണമായ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഏറെ ജനപ്രിയമായ വോയിസ് ഓഫ് എടവണ്ണപ്പാറ ഗ്രൂപ്പിൽ ഇതു സംബന്ധമായി ഇന്നു വന്ന ചർച്ചയിൽ പങ്കെടുത്ത സംസാരിക്കവേയാണ് സ്ഥലവും എസ്റ്റിമേറ്റ് തുകയും അധികൃതർ അടച്ചാൽ ട്രാൻസ്ഫോമർ മാറ്റാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി എടവണ്ണപ്പാറ അസിസ്റ്റൻറ് എൻജിനീയറും നാട്ടുകാരനുമായ അഫ്സൽ അറിയിച്ചത്.


ഗ്രൂപ്പ് അംഗങ്ങൾ, അഡ്മിൻ ഉൾപ്പെടെ ഇത് അത്യാഹ്ലാദപൂർവ്വം ഇത് സ്വീകരിച്ചത്.


റോഡ് നവീകരണത്തിന് മുമ്പ് മാറ്റാനുള്ള വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറും അടയാളപ്പെടുത്തുകയും അതിനുള്ള തുക കരാറുകാരൻ അടവാക്കിയതിനു ശേഷം മാറ്റുകയുമാണ് ചെയ്യാറുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇതുപ്രകാരം എളമരം മുതൽ കരിയാത്തൻ കുഴി വരെ പണമടച്ച് വൈദ്യുതി പോസ്റ്റുകൾ മാറ്റിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ, എളവണ്ണപ്പാറ ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെയുള്ള വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറും മാറ്റാൻ ആവശ്യമായി തുകയോ റിക്വസ്റ്റ് നൽകിയില്ലെന്നും അദ്ദേഹം ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകിയ ടെക്സ്റ്റ് മെസ്സേജിൽ സൂചിപ്പിച്ചു.

ഇതോടനുബന്ധിച്ച് വാഴക്കാട് പഞ്ചായത്ത് കെഎസ്ഇബിയെ സമീപിച്ചെന്നും ട്രാൻസ്ഫോർമർ സ്റ്റേഷൻ അധികൃതരോടൊപ്പം സന്ദർശിച്ചുവെന്നും എസ്റ്റിമേറ്റ് തയ്യാറാക്കിയെന്നും അറിയിച്ചത്.

തുടർനടപടികൾ അധികൃതർ പെട്ടെന്ന് നടപ്പാക്കുന്നുവെങ്കിൽ മാറ്റാൻ ആവശ്യമായ നടപടികൾ കെ.എസ്. ഇ ബിയുടെ ഭാഗത്തുനിന്നു ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

എടവണ്ണപ്പാറ കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയറുടെ പോസിറ്റീവായ പ്രതികരണത്തിൽ നാട്ടുകാർ ഏറെ ആഹ്ലാദഭരിതരായി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു