കൂളിമാട് പാലം: വയോജന പാർക്ക് പ്ലാൻ കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന് സമർപ്പിച്ചു.

  

എടവണ്ണപ്പാറ: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന് സമീപത്തായി കൂളിമാട് ഭാഗത്ത് വയോജന പാർക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്ലാൻ കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന് സമർപ്പിച്ചു.


വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് യു എൽ സി സി പ്രതിനിധികൾ പ്ലാൻ സമർപ്പിച്ചത്.


കൂളിമാട് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൂളിമാട് പാലം ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതുമായി ചർച്ച പുരോഗമിക്കവേയാണ് വയോജനപാർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഎൽസിയെ ഏൽപ്പിച്ചത്.

സർക്കാറിന്റെ അതിനധയിലുള്ള ഒരേക്കർ സ്ഥലത്താണ് വയോജന പാർക്ക് നിർമ്മിക്കുക.

ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമിച്ച കൂളിമാട് പാലം
സന്ദർശകർക്ക് ഏറെ പ്രിയങ്കരമാണ്.


സമീപ പാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടം പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കൂട്തലാണ്.

കൂളിമാട് പാലത്തിന് സമീപം വയോജന പാർക്ക് നിർമ്മിക്കുന്നതോടെ കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം നേടും.

വയോജന പാർക്ക് നിർമ്മിക്കുന്നതായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു