കെ.ടി അഷ്റഫ് അനുസ്മരണവും പ്രവാസി കോൺഗ്രസ്സ് പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

പ്രവാസി കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മറ്റി

കെ.ടി അഷ്റഫ് അനുസ്മരണവും
പ്രവാസി കോൺഗ്രസ്സ് പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

 വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, പ്രവാസി കോൺഗ്രസ് ഭാരവാഹി, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച് പാർട്ടിയിൽ സജീവ സാന്നിധ്യമായിരുന്ന കെ.ടി അഷ്റവിൻ്റെ മൂന്നാം വാർഷികത്തിൽ പ്രവാസി കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ (എം.പി അബ്ദുല്ല സാഹിബ് സ്മാരക കോൺഫ്രൻസ് ഹാളിൽ ) വെച്ച് കെ.ടി. അഷ്റഫ് അനുസ്മരണവും, പ്രവാസി കോൺഗ്രസ് പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.കെ.എം കുട്ടി മപ്രം അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അനുസ്മരണ പ്രഭാഷണം നടത്തി. 

 പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ എം. സി മൊയ്തീൻ പരതക്കാട്, സി.പി അബൂബക്കർ, പ്രവാസി കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് യു.കെ അസൈൻ മുണ്ടുമുഴി, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ സി. കെ മുഹമ്മദ് കുട്ടി മാസ്റ്റർ. പി. കെ മുരളീധരൻ ഡി.സി.സി മെമ്പർ എം. മാധവൻ, മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ആലുങ്ങൽ ആമിന, സേവാദൾ ജില്ലാ പ്രസിഡണ്ട് പി. സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷാനുജ് വാഴക്കാട്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ. വിശ്വനാഥൻ, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ. പി രവീന്ദ്രനാഥൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാരായ സി.എ കരീം, ഹമീദ് ഊർക്കടവ്, ജനറൽ സെക്രട്ടറിമാരായ മുസ്തഫ വാഴക്കാട്, ബി. കെ വിനു, ദളിത്- കർഷക കോൺഗ്രസ് മണ്ഡലം അധ്യക്ഷൻ മാരായ ബാബു എടക്കണ്ടി, അസീസ് എടപ്പെട്ടി, OICC വാഴക്കാട് ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ, ബീരാൻ കോയ ഊർക്കടവ്, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രവാസി കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബഷീർ വാലില്ലാപുഴ സ്വാഗതവും, കെ.എം കുട്ടി നന്ദിയും പറഞ്ഞു.

പ്രവർത്തക സംഗമത്തിൽ വെച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി എം.സി മൊയ്തീൻ പരതക്കാട്, വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് യു.കെ അസൈൻ മുണ്ടുമുഴി എന്നിവരെ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം ഷാൾ അണിയിച്ച് സ്വീകരിച്ചു.

ചടങ്ങിൽ കോൺഗ്രസ്സ് വാർഡ് - ബൂത്ത് പ്രസിഡണ്ടുമാർ, ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു